വെളുത്തുള്ളി തീരെ നിസ്സാരക്കാരൻ അല്ല….
പലർക്കും വെളുത്തുള്ളി ഇഷ്ടമല്ലാത്ത ഒരു വസ്തു ആണ്..അതു കഴിച്ചാൽ വായിൽ ഉണ്ടാകുന്ന രൂക്ഷഗന്ധം ആണ് കാരണം.
എന്നാൽ ഏറ്റവും കൂടുതൽ ഔഷധമൂല്യം ഉള്ള ഒരു കിടിലൻ സാധനം ആണിത്..
എത്ര കൂടിയ കൊളസ്ട്രോളും നിയന്ത്രണ വിധേയമാകാൻ വെളുത്തുള്ളിക്കു കഴിയും..!
രാവിലെ, വെറും വയറ്റിൽ 5 അല്ലി വെളുത്തുള്ളി, തോടോടെ കനലിൽ ചുട്ട ശേഷം, അതു ചതച്ചു ഒരു ഗുളിക വലുപ്പത്തിൽ ആക്കി, വിഴുങ്ങുക..കൂടെ 1 ഗ്ലാസ് ചെറു ചൂട് വെള്ളവും കുടിക്കാം…
വെറും 7 ദിവസം കൊണ്ട് കൊളസ്‌ട്രോൾ കുറഞ്ഞു തുടങ്ങും.!
കൂടാതെ, ഗ്യാസ് ട്രബിൾ മാറാനും ഇതു സഹായിക്കുന്നു…
ഇനി..പലർക്കും ഉണ്ടാകുന്ന ഒരു പ്രശ്നമാണ്, അടിവസ്ത്രം ഇടുന്നിടത്തു ഉള്ള ചൊറിച്ചൽ..
ഇതു മാറാൻ…രണ്ടോ മൂന്നോ വെളുത്തുള്ളി, അല്പം ഉപ്പും ചേർത്തു, 2 ഗ്ലാസ് വെള്ളത്തിൽ ചൂടാക്കുക….അതു കുറുകി 1 ഗ്ലാസ് ആയാൽ , ഒരു കോട്ടൻ തുണി മുക്കി, ചൊറിച്ചൽ ഉള്ള സ്ഥലങ്ങളിൽ പതുക്കെ ഉരക്കുക.. ഒരാഴ്ച കൊണ്ട് മുഴുവൻ ചൊറിച്ചലും മാറും..