Mon. Dec 23rd, 2024

ചക്ക വിറ്റു ലക്ഷങ്ങൾ വരുമാനം നേടാം

1 min read
business ides

നമ്മുടെ പറമ്പുകളിൽ ആർക്കും വേണ്ടാതെ വീണു അഴുകിപോകുന്ന ഒരു ഫലം ആണ് ചക്ക
ഏറെ ആരോഗ്യ ഗുണങ്ങൾ നിറഞ്ഞ ചക്ക നമ്മൾ മലയാളികളുടെ മുഖ്യ ഭക്ഷണമായിരുന്നു പണ്ട്.
ഇപ്പോൾ ആ സ്ഥാനം പല മട്ടു വിഭവങ്ങലും കീഴടക്കി
യത് കൊണ്ട് ചക്ക ആർക്കും വേണ്ടാതെ അഴുകി പോകുന്നു.

പ്രധാനമായും രണ്ടു തരത്തിലുള്ള ചക്കകൾ ഉണ്ട്.

വരിക്ക- വരിക്ക ചക്കയിൽ തേൻവരിക്ക, മുട്ടം വരിക്ക, സിന്ദൂര വരിക്ക എന്നിങ്ങനെ പല ഇനങ്ങളുണ്ട്.
കൂഴ (ചിലയിടങ്ങളിൽ പഴംപ്ലാവ് എന്നും പറയും)
കൂഴ ചക്ക പഴുത്താൽ കുഴഞ്ഞിരിക്കും. എന്നാൽ വരിക്ക പഴുത്താലും നല്ല ഉറപ്പുണ്ടാകും. ഓരോ പ്ലാവിലെ ചക്കയ്ക്കും നിറത്തിലും ഗുണത്തിലും സ്വാദിലും വ്യത്യാസങ്ങൾ ഉണ്ടാകും.
പഴുത്ത ചക്കച്ചുള പഴമായി തിന്നുന്നു. ജാം, മിഠായി, ഹലുവ എന്നിവയുണ്ടാക്കുന്നതിന് ഉപയോഗിക്കുന്നു. മൂപ്പെത്തിയ ചക്കച്ചുള പുഴുങ്ങിയും ഉലത്തിയും കഴിക്കുന്നു
ഉലത്തിയ ചക്കക്കറി കഞ്ഞിയുടെ കൂടെ കഴിക്കുന്നത് സാധാരണമാണ്. പച്ച ചക്കച്ചുള അരിഞ്ഞ് എണ്ണയിലിട്ട് വറുത്ത് ചക്കവറുത്തതും നല്ല രുചിയുള്ളതാണ്

ചക്ക സുലഭമായി ലഭിക്കുന്ന കാലഘട്ടം ഏപ്രിൽ മുതൽ ജൂലായ് വരെയാണ്. ഏതു കാലാവസ്ഥയിലും കായ്ക്കുന്ന ഒരു പ്രത്യേക ഇനം പ്ലാവ് ഉണ്ടെന്നു പറയപ്പെടുന്നു. എന്നാൽ ഇതു കേരളത്തിൽ സാധാരണയല്ല. ചില പ്രത്യേക കാലയളവിൽ മാത്രം ലഭിക്കുന്നതു മൂലവും സൂക്ഷിച്ചു വെയ്ക്കാനുള്ള സാങ്കേതിക വിദ്യയുടെ അഭാവവും ആണ് ചക്ക ഉപയോഗിക്കുന്നതിലെ പ്രശ്നങ്ങൾ. വലിയ അളവിൽ പ്രത്യേക കാലത്തു മാത്രം ലഭിക്കുന്നതിനാലും, ചെറിയ ചെറിയ കുടുംബങ്ങളായി വിഭജിക്കപ്പെട്ടതിനാലും, മഴക്കാലത്തു വിവിധ രോഗങ്ങൾക്കു ചക്ക കാരണമാകും എന്ന തെറ്റിദ്ധാരണ മൂലവും ആണ് ഇത് വേണ്ടത്ര ഉപയോഗിക്കപ്പെടാതെ പോകുന്നത്.

വൻ വൃക്ഷങ്ങളുടെ മുകളിൽ പിടിക്കുന്ന ചക്ക കേടു കൂടാതെ അടർത്തി എടുക്കുന്നതിനുള്ള പ്രയാസവും ഒരു പ്രശ്നമാണ് കൂടാതെ ഇതിന്റെ അരക്ക് ഫലപ്രദമായി നീക്കം ചെയ്യാനും വലിയ ചക്ക പിളർന്നു ചുളയും കുരുവും എടുത്ത് പാകപ്പെടുത്തി എടുക്കുന്നതിലുള്ള അധ്വാനവും ഇതിന്റെ ഫലപ്രദമായ വിനിയോഗത്തെ നിരുത്സാഹപ്പെടുത്തുന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങൾ മുൻകൈ എടുത്ത് കുടുംബശ്രീകൾ, മറ്റു സൂക്ഷ്മതല സംഘടനകൾ തുടങ്ങിയവയുടെ സഹായത്തോടെ നാട്ടിൻ പുറങ്ങളിൽ സംരംഭങ്ങൾ ആരംഭിച്ചു വ്യാവസായികമായി ചക്കഉല്പന്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള പരിശീലനം നൽകി വരുന്നുണ്ട്.

. പരമ്പരാഗത അറിവുകൾ പ്രയോജനപ്പെടുത്തുന്നതോടൊപ്പം പഴവർഗ്ഗ സംരക്ഷണത്തിനുള്ള ആധുനിക സാങ്കേതിക വിദ്യകളും പ്രയോജനപ്പെടുത്താവുന്നതാണ്.

ഏറ്റവും വലിയ ഫലവൃക്ഷമായ ചക്കയുടെ വിത്താണ് ചക്കക്കുരു. ഒരു ചക്കപ്പഴത്തിൽ ധാരാളം ചക്കകുരുക്കൾ ഉണ്ടാകും. ചക്കക്കുരുവിൽ ധാരാളം വിറ്റാമിനുകൾ അടങ്ങിയിരിക്കുന്നു. ചക്കക്കുരുവിൽ നിന്നാണ് പ്ലാവിൻ തൈകൾ ഉത്പാദിപ്പിക്കുന്നത്. ചക്കക്കുരുവും ഭക്ഷ്യയോഗ്യമാണ്‌. ചക്കക്കുരു കൊണ്ട് സ്വാദിഷ്ഠമായ തോരനും ചാറ് കറിയും,ജ്യൂസ്,വട എന്നിവ വയ്ക്കാവുന്നതാണ്. പഴയ കാലത്ത് ചക്കക്കുരുകൾ മാസങ്ങളോളം കേട് വരാതിരിക്കാൻ മണ്ണിൽ പൂഴ്ത്തി വെക്കുകയും ചക്കക്കുരു കിട്ടാത്ത കാലത്ത് അത് എടുത്ത് ഉപയോഗിക്കുകയും ചെയ്തിരുന്നു. പഴകുന്തോറും രുചി കൂടും എന്ന ഒരു പ്രത്യേകതയും കൂടി അതിനുണ്ട്. എന്നാൽ, ചക്കക്കുരു കൂടുതൽ കഴിച്ചാൽ ഗ്യാസ്ട്രബിളിനു സാധ്യത ഉണ്ട്.
മലയാളികളുടെ ഇഷ്ട ഫലമായ ചക്ക കൊണ്ട് പല വിഭവങ്ങളും തയ്യാറാക്കാം.

പച്ച ചക്ക ഉപയോഗിച്ച് കൂട്ടാൻ , പുഴുക്ക്, ഉപ്പേരി, ചക്കപ്പൊരി , ചക്ക ലോലി പോപ് (chakka lollipop),കട്ലറ്റ്,പക്കോട,ഹൽവ,വൈൻ ഇവെല്ലാം ഉണ്ടാക്കാം. കൂടാതെ ചക്കക്കുരു ഉപയോഗിച്ച് കറി , ഉപ്പേരി, പൊരി, കട് ലറ്റ്, എന്നിങ്ങനെ വിഭവങ്ങൾ തയ്യാറാക്കാം .

ഈ രംഗത്ത് നല്ല സംരംഭ സാധ്യതകളും ഉണ്ട്
വിവിധ സ്ഥലങ്ങളിൽ നിന്നും ചക്കകൾ ശേഖരിച്ചു ഒരു സ്ഥലത്തു സംഭരിക്കുകയും പിന്നെ അവിടെ വച്ച് വിവിധ മൂല്യ വർധിത ഉത്പന്നങ്ങളായി മാറ്റുകയും ,വിപണിയിൽ എത്തിക്കുകയും ചെയ്താൽ ഉത്പന്നങ്ങൾക്കു നല്ല സ്വീകാര്യത ലഭിക്കുകയും ചെയ്യും.

ഇതിനു ആവശ്യമായിട്ടുള്ള പരിശീലനങ്ങൾ പിറവത്ത് ഉള്ള അഗ്രോപാർക് നൽകി വരുന്നുണ്ട്.

ഷെയർ ചെയ്യുമല്ലോ ?

Leave a Reply

Your email address will not be published. Required fields are marked *

1 min read

ബീറ്റ്റൂട്ട് അതിൻ്റെ ഊർജ്ജസ്വലമായ നിറത്തിനും മണ്ണിൻ്റെ സുഗന്ധത്തിനും സുഗന്ധത്തിനും പേരുകേട്ടതാണ്. അത്യാവശ്യമായ വിറ്റാമിനുകളും ധാതുക്കളും കൂടുതലുള്ളതും കലോറി കുറഞ്ഞതുമായ സൂപ്പർഫുഡുകളിൽ ഒന്നാണിത്. ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്ന പ്രധാന പോഷകങ്ങൾ ചെമ്പ്, ഫോളേറ്റ്, മാംഗനീസ് എന്നിവയാണ്.രക്തസമ്മർദ്ദത്തിൻ്റെ അളവ്...

തേയില കാടുകൾ തേടി … ഒരു പ്രഭാതത്തിൽ , സൂര്യരശ്മികൾ അരിച്ചിറങ്ങുന്ന ,ചുരങ്ങൾ താണ്ടി ഞങ്ങൾ വയനാടിന്റ്റെ പച്ചപ്പ്‌കൺ കുളിരെ കണ്ട് ആസ്വദിക്കാൻ ഇറങ്ങി .തണുപ്പ് വളരെ കുറവായിരുന്നു.ഇത്തവണ യാത്ര മാനന്തവാടിയിൽ ആയിരുന്നു .മാനന്തവാടി...

ഒരു ചിലവും ഇല്ലാതെ നമ്മുടെ വായു ശുദ്ധീകരിക്കുന്ന ഒരു വൃക്ഷമാണ് ആര്യവേപ്പ്.ഇനി അഥവാ ഇല്ലെങ്കിൽ ഇത് നട്ടുപിടിപ്പിച്ചാലും ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല.അത്ര അധികമാണ് ആര്യവേപ്പ് നൽകുന്ന ഗുണങ്ങൾ.ഫംഗസ് അണുബാധയ്ക്കെതിരായ പോരാട്ടത്തിലും വേപ്പ് ഗുണം ചെയ്യും....

നാവിൽ ഇട്ടാൽ; അലിഞ്ഞു തീരുന്ന ഒരു ഹലുവഅതാണ് തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ മാത്രം കിട്ടുന്ന ഹലുവതിരുനെൽവേലിയിൽ ഭൂരിഭാഗം കടകളിലും ലഭിക്കുന്ന ഈ ഹലുവ ഗുണത്തിലും സ്വാദിലും മികച്ചത് ആണ്.അവിടത്തെ മിക്ക കടകള്ക്കു മുന്നിലും ഒരു അലുമിനിയം...

വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ഒരു ചായ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം ചെയ്യേണ്ട 3 കാര്യങ്ങൾ ചുവടെ ചേർക്കുന്നു.അത് ശീലമാക്കാം പറ്റുമെങ്കിൽ മാത്രം ഈ ചായ ഉണ്ടാക്കി കുടിച്ചാൽ മതി. 1 ) പഞ്ചസാര,...