ഷൂ ദുർഗന്ധം എളുപ്പം ഇല്ലാതാക്കാം..ഇങ്ങനെ ചെയ്താൽ മതി..
1 min readഇന്ന് ഷൂ ധരിക്കാത്തവർ വളരെ ചുരുക്കമാണ്.!
ഷൂ ധരിക്കുന്നവർ നേരിടുന്ന വിഷമകരമായ ഒരു പ്രശ്നം ആണ് അതിനുള്ളിൽ നിന്നും വരുന്ന ദുർഗന്ധം..ഇതു ഒഴിവാക്കാൻ ഇപ്പോൾ സ്‌പ്രേ ഒക്കെ ഉണ്ടെങ്കിലും, അല്പം പോലും പണചിലവ് ഇല്ലാതെ,ദുർഗന്ധം മാറ്റാൻ ഇതാ ഒരു എളുപ്പ വഴി.
ഇതിനു വേണ്ട സാധനങ്ങൾ..
സോഡാപ്പൊടി.50 ഗ്രാം
ഏതെങ്കിലും essence 5 ml
(Essence കിട്ടിയില്ലെങ്കിൽ, ഏതെങ്കിലും ടോയ്‌ലറ്റ് സോപ്പ് ചെറിയ കഷ്ണങ്ങൾ ആകിയാലും മതി)
ഒരു ചെറിയ ,ദ്വാരങ്ങൾ ഇല്ലാത്ത പ്ളാസ്റ്റിക് കവറിൽ, സോഡാപ്പൊടി ഇട്ടു അതിൽ, essence ഒഴിച്ചു, കവർ മടക്കി നന്നായി കുലുക്കുക…
നന്നായി മിക്സ് ആയ ശേഷം, ഓരോ ടീസ്പൂണ് വീതം ആ മിശ്രിതം, ഒരു ചെറിയ പേപ്പറിൽ വിതറി, ദുർഗന്ധം ഉള്ള ഷൂവിന് ഉള്ളിൽ വെക്കുക..രാത്രി ഇങ്ങനെ ചെയ്താൽ, രാവിലെ മുഴുവൻ ദുർഗന്ധവും മാറിയിട്ടുണ്ടാകും!