തടി കുറയ്ക്കാൻ മരുന്നും, വ്യായാമവും വേണ്ട..വെറും പച്ചക്കറി മതി!!
നമ്മൾ അത്ര ഇഷ്ടപ്പെടാത്ത ഒരു പ്രതിഭാസം ആണ്, ശരീരം തടിക്കുന്നത്..
ഇതു കുറക്കാൻ എല്ലാ കസർത്തും കളിക്കും,എന്നാൽ ഇഷ്ട ഭക്ഷണം കുറയ്ക്കുകയുമില്ല..
പെട്ടെന്ന് തടി കുറയ്ക്കാൻ ഉള്ള മരുന്നു വാങ്ങി കഴിച്ചാൽ ,അതിന്റെ തിക്ത ഫലങ്ങൾ വേറെയും…!
തടി കുറയ്ക്കാൻ ഒരു എളുപ്പ വഴി ഇതാ…
ദിവസത്തിൽ ഒരു നേരം വെറും പച്ചക്കറി മാത്രം കഴിക്കുക…
രാത്രി സമയത്തെ അത്താഴം ഇനി മുതൽ ഇങ്ങനെ ആക്കിയാൽ, മാസം 2 കിലോ വച്ചു കുറയും..
1)കുക്കുമ്പർ 1 ചെറുതായി അറിഞ്ഞത്..
2)ചോളം പുഴുങ്ങിയത്, അര കപ്പ്..
3)അധികം പഴുക്കാത്ത തക്കാളി.1
4)പുതിന ഇല..മല്ലി ഇല…അര കപ്പ് വീതം..
5)ഇഞ്ചി ചെറുതായി അരിഞ്ഞത് 2 ടേബിൾ സ്പൂണ്..
6)കാരറ്റ് 1 ചെറുതായി അറിഞ്ഞത്..
ഇവയെല്ലാം ഒരു പാത്രത്തിൽ ഇട്ടു നന്നായി മിക്സ് ചെയ്ത ശേഷം, അതിൽ ഒരു ചെറുനാരങ്ങാ പിഴിഞ്ഞു ഒഴിച്ചു, ആവശ്യത്തിനു ഉപ്പും കൂട്ടി കഴിക്കാം..
കുടിക്കാൻ ചൂട് വെള്ളം മാത്രം ഉപയോഗിക്കുക..
മലബന്ധം ഉള്ളവർക്ക്, വെറും ഒരാഴ്ച കൊണ്ട് ആശ്വാസം കിട്ടുകയും ചെയ്യും..