രുചികരമായ ആലുപൊറോട്ട ഉണ്ടാക്കാൻ ഒരു പുതിയ റെസിപ്പി
1 min readകഴിച്ചവരുടെ നാവിൽ നിന്നും രുചി പോകാത്ത ഒരു വിഭവം ആണ് ആലു പൊറോട്ട..
ഇതു നമുക്കു ഉണ്ടാകാൻ താഴെ പറയുന്ന സാധനങ്ങൾ വേണം.
ഗോതമ്പ് മാവ്:300 gram
ഉപ്പ് : ആവശ്യത്തിനു
പശുവിൻ നെയ്യ്: കാൽ കപ്പ്
പാൽ. : കാൽ കപ്പ്
ഉരുളകിഴങ്ങു തൊലി കളഞ്ഞു പുഴുങ്ങി
കട്ട ഇല്ലാതെ പൊടിച്ചത്: 1 കപ്പ് (ഇതിൽ ആവശ്യത്തിനു ഉപ്പും,മസാലയും ചേർക്കാം)
ഇങ്ങനെ തയ്യാറാക്കാം
ആദ്യം ചപ്പാത്തിക്കു കുഴക്കുന്നത് പോലെ ഗോതമ്പ് മാവ് കുഴക്കണം. വെള്ളം കുറച്ചു എടുത്താൽ മതി, ബാക്കി, പാൽ ഒഴിച്ചിട് വേണം കുഴക്കേണ്ടത്.
കുഴച്ചിട് , മീഡിയം വലിപ്പത്തിൽ ഉരുട്ടി വെക്കുക…
15 മിനിറ്റിനു ശേഷം അതു ചെറുതായി പരത്തണം. അതിൽ ഉരുള കിഴങ്ങു പൊടിച്ചത്, അതിൽ വച്ചു, ബോൾ പോലെ ഉരുട്ടണം.
വീണ്ടും, ആ ഉരുട്ടിയത്, മൃദുവായി പരത്തണം..
ശേഷം, അതു ചൂടായ കല്ലിന് മേൽ വച്ചു, മൊരിക്കുക.. രണ്ടാമത്തെ സൈഡ് മറിച്ചിട്ടാൽ, മറു വശത്തു പശു നെയ്യ് കുറച്ചു പുരട്ടുക..
ഒരു സൈഡിൽ മാത്രം പുരട്ടിയാൽ മതി…
ചെറു തീയിൽ വേണം വേവിക്കാൻ..
നല്ല സൂപ്പർ ആലു പൊറോട്ട റെഡി ആയി കഴിഞ്ഞു….
ഈ റെസിപ്പി ഇഷ്ടപ്പെട്ടാൽ share ചെയ്യാൻ മറക്കരുത്….