തടി കുറയാൻ പച്ചക്കറി സാലഡ്
തടി കുറയാൻ പച്ചക്കറി സാലഡ്..
ഇതു വളരെ ഏറെ ഫലപ്രദമായ ഒരു ഡയറ്റിങ് കൂടി ആണ്..
വേണ്ട സാധനങ്ങൾ
1) കുക്കുമ്പർ 1
2) കാരറ്റ്. 1
3) കാബേജ് അരിഞ്ഞത് അര കപ്പ്
4) അധികം പഴുക്കാത്ത തക്കാളി 1 എണ്ണം
5) ബീറ്റ്റൂട്ട് ..അരിഞ്ഞത്. അര കപ്പ്
6)ചെറു നാരങ്ങാ 1
7) ഉപ്പ് ആവശ്യമെങ്കിൽ മാത്രം.
8) കുമ്പളങ്ങ അരിഞ്ഞത് അര കപ്പ്.
9) കുരുമുളക് പൊടി, 1 ടീസ്പൂണ്
തയ്യാറാക്കുന്നത് ഇങ്ങനെ..
കാബേജ് അരിഞ്ഞതും, ബീറ്റ് റൂട്ട് അരിഞ്ഞതും ചേർത്തു, പാതി വേവിക്കുക
കുക്കുമ്പർ, കാരറ്റ് എന്നിവ ചെറുതായി അരിയണം.
എല്ലാം മിക്സ് ചെയ്തതിനു ശേഷം, ചെറുനാരങ്ങാ പിഴിഞ്ഞു ഒഴിക്കുക.ശേഷം
കുരുമുളക് പൊടി വിതറി, കഴിക്കുക.
ഒരു മാസം രാത്രി ഇങ്ങനെ കഴിക്കുകയാണെങ്കിൽ കുറഞ്ഞത്,4 കിലോ ഭാരം കുറയ്ക്കാം..
ഈ കാലയളവിൽ, ബീഫ്, ചെമ്മീൻ, ഡാൽഡ ചേർത്ത പലഹാരങ്ങൾ എന്നിവ കഴിയുന്നതും ഒഴിവാക്കിയാൽ, വയറിന്റെ ഇരു വശങ്ങളിലും അടിഞ്ഞു കൂടിയ കൊഴുപ്പു ഇല്ലാതാകും…
പരീക്ഷിച്ചു നോക്കൂ….ഫലം അറിയാം…