കറുമുറു കഴിക്കാൻ അസാമീസ് വിക്കോട ഉണ്ടാക്കാം..
1 min readഎല്ലാവർക്കും, വൈകുന്നേരത്തെ ചായ പതിവുള്ളതായിരിക്കും അല്ലെ?
ഇന്ന് ഒരു നാലുമണി ചായക്ക് ഉള്ള പലഹാരം ഉണ്ടാക്കിയാലോ…
എന്നാ തുടങ്ങാം?
രണ്ട് സ്റ്റെപ് ആയിട്ടാണ് ഇതു ഉണ്ടാക്കുന്നത്…
ഇതുണ്ടാക്കാൻ ഇത്രയും സാധനങ്ങൾ ആവശ്യമാണ്..
ഗോതമ്പ് പൊടി ,1 കപ്പ്
മൈദ, 1 കപ്പ്
വറുത്ത അരിപ്പൊടി. അര കപ്പ്
ഉപ്പു ആവശ്യത്തിനു
വെളിച്ചെണ്ണ, 2 കപ്പ്
വെള്ളം, മാവ് കുഴക്കാൻ വേണ്ടത്ര..
ആദ്യം, ഗോതമ്പ് പൊടിയും, മൈദയും, അരിപ്പൊടിയും നന്നായി കുഴക്കുക..ചപ്പാത്തിക്കു കുഴക്കുന്നത് പോലെ…
അരമണിക്കൂർ മാവ് ഇളകാൻ വച ശേഷം,
ചെറുതായി..നേർത്തതായി പരത്തണം
പരത്തിയശേഷം, ഒരിഞ്ചു വീതിയിൽ അതു നീളത്തിൽ മുറിച്ചെടുക്കുക..
ശേഷം v ആകൃതിയിൽ ഓരോന്നായി പിരിക്കുക..എണ്ണ തിളച്ച ശേഷം, ഓരോന്നായി ഇട്ടു വറുത്തു കോരി എടുക്കുക…
അങ്ങനെ ആദ്യത്തെ സ്റ്റെപ് കഴിഞ്ഞു
ഇനി രണ്ടാമത്തെ സ്റ്റെപ്..
പഞ്ചസാര, 1 കപ്പ്
വെള്ളം, ഒന്നര കപ്പ്..
ഏലപൊടി, 1 ടീസ്പൂണ്
പഞ്ചസാര പാനിയാക്കിയ ശേഷം,ഏല പൊടി ചേർക്കുക…
വറുത്തു കോരി വച്ചിരിക്കുന്ന, വികോടയിലേക്ക് അവിടവിടെ ആയി തൂക്കണം..(ഒഴിക്കണം)
പാനി ആറി തണുത്ത ശേഷം, കഴിക്കാം..