ചട്ടിയിൽ വരട്ടിയ,കുരുമുളക് ചിക്കൻ
1 min readഇതു മലബാർ വിഭവം ആണ്..
ആവശ്യം വേണ്ട സാധനങ്ങൾ
നല്ല നാടൻ കോഴി, അധികം മൂകാത്തത്= അര കിലോ
ഗരം മസാല= 1 ടീസ്പൂണ്
മുളക് പൊടി= 2 ടീസ്പൂണ്
ഉപ്പ്= ആവശ്യത്തിനു
മഞ്ഞൾ പൊടി= 1 ടീസ്പൂണ്
കുരുമുളക് പൊടിച്ചത്= 3 ടേബിൾസ്പൂണ്
ഇഞ്ചി/വെളുത്തുള്ളി പേസ്റ്= 1 ടീസ്പൂണ്
തക്കാളി അരിഞ്ഞത് 1 = ടേബിൾസ്പൂണ്
സവാള, കനമില്ലാതെ അരിഞ്ഞത്, 1 കപ്പ്
മല്ലി ഇല= 2ടേബിൾസ്പൂണ്
പുതിനയില- 1 ടേബിൾ സ്പൂണ്
വെളിച്ചെണ്ണ= 2 ടേബിൾസ്പൂണ്
ഇടത്തരം ചട്ടി- 1
തയ്യാറാക്കുന്ന വിധം.
ആദ്യം ചിക്കനിൽ കത്തി കൊണ്ട് നന്നായി വരക്കുക.. ശേഷം, മഞ്ഞൾപൊടി, ഉപ്പു, മുളക് പൊടി, ഗരം മസാല,കുരുമുളക് പൊടി എന്നിവ നന്നായി തേച്ചു പിടിപ്പിക്കുക.
1 മണിക്കൂർ വച്ച ശേഷം.
ഉള്ളിയും, തക്കാളിയും, ചട്ടിയിൽ, വഴറ്റുക.
ഇതു, കരിയരുത്. നല്ല ഗ്രേവി പരുവം ആയാൽ, അതിൽ, ഇഞ്ചി/വെളുത്തുള്ളി പേസ്റ്റ് ചേർത്തു ഇളക്കുക.., ഒരു നുള്ള് ഉപ്പ് ഇടണം. അതിനു ശേഷം, നേരത്തെ, മസാല പുരട്ടി വച്ച,ചിക്കൻ കഷ്ണങ്ങൾ ഇതിൽ ഇട്ടു, ചട്ടി അടച്ചു വെക്കുക..
ചെറുതീയിൽ വേവിക്കുക.
വെന്ത ശേഷം, അതിൽ, പുതിനയില, മല്ലിയില ചേർത്തു ഇളക്കുക, 5 മിനുറ്റ് കൂടി അടച്ചു വെക്കുക..ശേഷം വിളമ്പാം..ഇതിന്റെ കൂടെ കഴിക്കാൻ ഏറ്റവും നല്ലതു, വെള്ളെപ്പം ആണ്….