ഉള്ളിതണ്ട് കൊണ്ടുള്ള ഗുണങ്ങൾ
വലിയ ഉള്ളി(സവാള)യുടെ തണ്ട് കൊണ്ട് വളരെ ഏറെ ഉപകാരം ഉണ്ട്.
അതിൽ ചിലതു ഇതാ.
1) ഉള്ളി തണ്ട്, ചതച്ചു, ചമ്മന്തി ഉണ്ടാക്കാം
2) മൂട്ട ശല്യം മാറാൻ, ഉള്ളി തണ്ട് ചതച്ചു, കിടക്കയിൽ വിതറുക.
3) ഉള്ളി തണ്ടും, ഉപ്പും, മഞ്ഞളും ഇട്ടു തിളപ്പിച്ച, ചൂട് വെള്ളത്തിൽ കാലുകൾ മുക്കി വെച്ചാൽ, പുഴുക്കടി മാറും.
4) നാടൻ കോഴികൾക്കു കൊടുക്കാൻ പറ്റിയ നല്ല ഒരു തീറ്റ ആണ്, ഇതു..
ഇതു നന്നായി തറച്ചു കൊടുക്കണം.
5) ഷൂസിന് ഉള്ളിലെ ദുർഗന്ധം മാറാൻ, ഇതു കുറച്ചു ചതച്ചു, ഷൂസിന് ഉള്ളിൽ ഇട്ടു വെയ്ക്കാം.
6) വായ്പുണ്ണ് മാറാൻ, ചെറു ചൂട് വെള്ളത്തിൽ, അല്പം ഉപ്പും, ഉള്ളി തണ്ട് ചതച്ചതും, ചേർത്തു, കവിൾ കൊള്ളുക..