തേൻ തരും നന്മകൾ!!
1 min readഎല്ലാർക്കും ഇഷ്ടപെടുന്ന ഒരു ഔഷധ പാനീയം ആണ് തേൻ.
തേൻ നമുക്ക് പലതരത്തിലും, ഉപകാരപ്പെടുന്ന ഒരു ഔഷധം ആണ്.
അവയിൽ ചിലത് ഇതൊക്കെ ആണ്..!
1) കഫ കെട്ട്, മാറാൻ, തേനും, തുളസിയില നീരും, ഇഞ്ചിനീരും, നാരങ്ങാ നീരും സമം എടുത്തു, സേവിച്ചാൽ മതി. കഫം അടർന്നു വരും.
2) മുഖ ചർമ്മത്തിന് തിളക്കം കിട്ടാൻ തേനും, മുട്ടയുടെ വെള്ളയും, ഒരു നുള്ള്, കസ്തൂരി മഞ്ഞൾ പൊടിയും ചേർത്തു, നല്ലോണം ചാലിച്ചു, മുഖത്തു പുരട്ടുക. അര മണിക്കൂറിനു ശേഷം കഴുകി കളയാം.
3) തടി കുറയ്ക്കാൻ, തേൻ, ചൂട് വെള്ളത്തിൽ ചേർത്തു രാവിലെ വെറും വയറ്റിൽ കുടിക്കുക..ഇതു കുടിക്കുമ്പോൾ, ചായ, കാപ്പി,പാക്കറ്റ് പാൽ തുടങ്ങിയവ ഒഴിവാക്കിയാൽ, അതിശയകരമായ മാറ്റം ഉണ്ടാവും.
4) ചെറുതേൻ, രാത്രി, കിടക്കുമ്പോൾ, ചുണ്ടുകളിൽ പുരട്ടുക…പതിവായി ഇങ്ങനെ ചെയ്യുമ്പോൾ, ചുണ്ടുകൾ ചുവപ്പു നിറം ആവും.
5) ചുട്ട വെളുത്തുള്ളി,ചതച്ചു, അതിന്റെ കൂടെ 2 ടീസ്പൂണ് തേൻ ചേർത്തു കഴിക്കുന്നത്, ഉറക്കകുറവിന് പരിഹാരമാകും.
6) അരിമ്പാറ മാറുവാൻ ദിവസേന തേൻ അരിമ്പാറയ്ക്കു മുകളിൽ പുരട്ടിയാൽ മതി.
ഇതു കൂടാതെ, നല്ലൊരു എനർജി ഡ്രിങ്ക് തേൻ ഉപയോഗിച്ചു ഉണ്ടാക്കാം.
അതു ഇങ്ങനെ ആണ്.
ഒരു ഗ്ലാസ് വെള്ളം
3 ടീസ്പൂണ് തേൻ
അര ടീസ്പൂണ് ഏലയ്കപൊടി
4 ടീസ്പൂണ്, ഇഞ്ചി നീര്.
2 ടീസ്പൂണ് ചെറുനാരങ്ങാ നീര്.
ഒരു ഗ്ലാസ് വെള്ളത്തിൽ മറ്റു ചേരുവകൾ ചേർത്തു നന്നായി ഇളക്കുക..
നന്നായി പത വരുന്നത് വരെ ഇളക്കണം.
പത വന്ന ഉടനെ കുടിക്കുക..
എത്ര വലിയ ക്ഷീണം ആയാലും, അത് മാറാൻ, ഈ പാനീയം ഒരുഗ്ളാസ് മതി…
ഈ വിവരം നിങ്ങൾക്കു ഇഷ്ടമായെങ്കിൽ
Share ചെയ്യൂ…