വീട്ടിലിരുന്നു ചെയ്യാവുന്ന ചില ബിസിനസുകൾ
1 min readവീട്ടിൽ ഇരുന്നു വരുമാനം നേടാൻ പറ്റിയ ഒരുപാട് ബിസിനസ്സ് ആശയങ്ങൾ നിങ്ങൾ കേട്ടിട്ട് ഉണ്ടാകും.
അവയിൽ ഏറ്റവും വിജയ സാധ്യത ഉള്ള ചില ബിസിനസ്സുകളെ പറ്റി പറയുന്നു.
ആദ്യം ഗ്രാമ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് പറ്റിയ ബിസിനസ്സുകളെ പറ്റി പറയാം!
1) മുട്ട കോഴി വളർത്തൽ
സാധ്യതകൾ
നമ്മുടെ സംസ്ഥാനത്ത് സാധാരണക്കാരായ ജനങ്ങള്‍ വളരെയധികം പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്ന ഒരു മേഖലയാണ് കോഴിവളര്‍ത്തല്‍. ഏറ്റവും ചുരുങ്ങിയ മുതല്‍മുടക്കില്‍ കുറച്ചുകാലം കൊണ്ട് ഏറെ വരുമാനം നേടിത്തരുന്ന ചില മേഖലകളിലൊന്നാണിത്. ഭാരിച്ച മുതല്‍മുടക്ക് ആവശ്യമില്ലാത്തതിനാലും ഏതു പ്രായത്തില്‍പ്പെട്ടയാള്‍ക്കും എളുപ്പത്തില്‍ കൈകാര്യം ചെയ്യാമെന്നതിനാലും ഗ്രാമങ്ങളില്‍ കോഴിവളര്‍ത്തലിനെ ഒരു വരുമാനമാര്‍ഗമെന്ന നിലയില്‍ കണ്ടുവരുന്നവര്‍ ഏറെയാണ്. എളുപ്പത്തില്‍ ഏര്‍പ്പെടാവുന്നതും, മനസ്സോടെയൊ അല്ലാതെയോ അനായാസം അവസാനിപ്പിക്കാവുന്നതുമായ ഒരു തൊഴില്‍ എന്ന നിലയിലും കോഴിവളര്‍ത്തല്‍ പ്രസിദ്ധമാണ്. ഒരേയൊരാള്‍ക്ക് നടത്തിക്കൊണ്ടുപോകാന്‍ കഴിയുന്ന ഒരുപക്ഷെ ഏകവ്യവസായം എന്ന സവിശേഷതയും ഈ തൊഴിലിനുണ്ട്.
തൊഴില്‍ സാധ്യതകള്‍ ഏറെയുള്ള മേഖലയാണ് കോഴിവളര്‍ത്തല്‍. വീട്ടുപരിസരത്തെ അടിസ്ഥാനപ്പെടുത്തിയുള്ള കോഴിവളര്‍ത്തല്‍ സമ്പ്രദായമാണ് പരമ്പരാഗതമായി കേരളത്തില്‍ അനുവര്‍ത്തിച്ചുവരുന്നത്. ഇതുമൂലം പ്രത്യക്ഷത്തില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതായി അനുഭവപ്പെടുന്നില്ലെങ്കിലും കോഴിക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്ന ഹാച്ചറികളുടെ നടത്തിപ്പ്, അവയുടെ വിതരണം, കോഴിത്തീറ്റയുത്പാദനം, ഇറച്ചിക്കോഴി വളര്‍ത്തല്‍, മുട്ട-ഇറച്ചി എന്നിവയുടെ വിപണനം തുടങ്ങിയ രംഗങ്ങള്‍ നിരവധി പേര്‍ക്ക് തൊഴിലവസരങ്ങള്‍ നല്കുന്നുണ്ട്. മുട്ടയുത്പാദനം മാത്രം ലക്ഷ്യം വെച്ച് കോഴികളെ വളര്‍ത്തുക, വിരിയിക്കാനുള്ള മുട്ടകള്‍ ഉത്പാദിപ്പിക്കുക, ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ വാങ്ങി മുട്ടയിടാന്‍ പ്രായമാകുംവരെ വളര്‍ത്തി വിപണനം നടത്തുക എന്നീ പ്രവര്‍ത്തനങ്ങളിലൂടെയും വരുമാനം നേടാനാവും.
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ഒരു സംരംഭമാണ് എഗ്ഗര്‍ നഴ്സറികള്‍. കോഴിവളര്‍ത്തല്‍ കേന്ദ്രങ്ങളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഒരു ദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളെ രണ്ടുമാസക്കാലം വളര്‍ത്തി കര്‍ഷകര്‍ക്കു വിതരണം ചെയ്യുന്ന എഗ്ഗര്‍ നേഴ്സറികള്‍ ഒട്ടനവധിപേര്‍ക്ക് മുഴുവന്‍ സമയതൊഴില്‍ നല്കുന്ന പദ്ധതിയാണ്.
ഓരോ കുടുംബത്തിനും നിത്യവൃത്തി കഴിയുവാന്‍ എത്രമാത്രം പണം ആവശ്യമുണ്ട് എന്നതിനെ അടിസ്ഥാനമാക്കി അവര്‍ വളര്‍ത്തേണ്ട കോഴികളുടെ എണ്ണം തീരുമാനിക്കണം. കോഴികളുടെ എണ്ണം കൂടുംതോറും ആദായം വര്‍ധിക്കുന്നു. എന്നാല്‍ മുടക്കുമുതലിന്റെ തോത് ഗണ്യമായി കൂടുന്നുമില്ല. കുടുംബത്തിലുള്ളവര്‍ക്കുതന്നെ ചെയ്യാന്‍ സാധിക്കുന്ന ഒരു ഉപതൊഴിലായതു കൊണ്ട് കൂലിച്ചെലവിനും മറ്റും ഒരു പൈസപോലും വേണ്ടിവരുന്നില്ല എന്നതാണ്. കോഴിവളര്‍ത്തലിന്റെ സുപ്രധാനനേട്ടം. കേരള സംസ്ഥാന പൌള്‍ട്രി ഡവലപ്മെന്റ് കോര്‍പ്പറേഷന്‍, കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളുടെ സാമ്പത്തിക സഹായത്തോടെ സംസ്ഥാനത്ത് ഉടനീളം നടപ്പിലാക്കിവരുന്ന പല പദ്ധതികളും തൊഴില്‍ദായകമാണെന്നുള്ളത് ശ്രദ്ധേയമായ വസ്തുതയാണ്.
കോഴിക്കുഞ്ഞുങ്ങള്‍, കോഴിത്തീറ്റ, ഉപകരണങ്ങള്‍, മരുന്നുകള്‍ എന്നിവയുടെ വിപണനം നിരവധിപേര്‍ക്ക് തൊഴിലവരങ്ങള്‍ ലഭ്യമാക്കുന്നു. ഈ രംഗത്തെതൊഴില്‍സാധ്യതകള്‍ ഇനിയും വര്‍ധിക്കുകയേയുള്ളൂ. സ്വന്തം മുതല്‍ മുടക്കുപയോഗിച്ചും, ധനകാര്യസ്ഥാപനങ്ങളില്‍ നിന്നുള്ള സഹായത്താലും കോഴിവളര്‍ത്തല്‍, പ്രത്യേകിച്ച് ഇറച്ചിക്കോഴിവളര്‍ത്തല്‍ ഒരു തൊഴില്‍മാര്‍ഗമായി സ്വീകരിക്കാവുന്നതാണ്.
കോഴിക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്ന ഹാച്ചറി കളുടെ നടത്തിപ്പ് ഈ മേഖലയിലെ മറ്റൊരു തൊഴിലവസരമാണ്. വളര്‍ച്ചയെത്തിയ മുട്ടക്കോഴികളില്‍ നല്ലൊരു ശതമാനത്തേയും ഓരോ വര്‍ഷവും മാറ്റി പകരം പുതിയവയെ ഉള്‍ക്കൊള്ളിക്കുന്നുണ്ട്.
ഇതിനാവശ്യമായ കുഞ്ഞുങ്ങളെ വിപണിയില്‍ ലഭ്യമാക്കേണ്ടതുണ്ട്.
മാത്രമല്ല വളരെയേറെ ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളേയും നമുക്കാവശ്യമുണ്ട്. ആയതിനാല്‍, ഒരു ദിവസം പ്രായ മുട്ടക്കോഴികളുടേയും ഇറച്ചിക്കോഴികളുടെയും കുഞ്ഞുങ്ങളെ വിരിയിച്ചുകൊടുക്കുന്ന ഹാച്ചറികള്‍ക്ക് ഏറെ പ്രസക്തിയാണുള്ളത്. മികച്ച ആദായം തരുന്ന ഒരു വ്യവസായമാണിത്.
ഹാച്ചറിയുടെ വിജയം അവിടെ വിരിയിക്കുവാന്‍ വയ്ക്കുന്ന കൊത്തുമുട്ടകളുടെ മേന്മയെ അടിസ്ഥാനമാക്കിയാണ് നിലകൊള്ളുന്നത്.
തന്മൂലം കൊത്തുമുട്ടയുത്പാദനത്തിന് കോഴിവളര്‍ത്തല്‍ വ്യവസായത്തില്‍ നിര്‍ണായകപങ്കുതന്നെയുണ്ട്. വിരിയിക്കുവാനുള്ള മുട്ടകള്‍ മാത്രം ഉത്പാദിപ്പിച്ച് വിപണനം നടത്തുന്നത് ആദായകരമായ മറ്റൊരു തൊഴില്‍ മേഖലയാണ്.
കോഴിക്കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങുന്ന ദിവസം തന്നെ ലിംഗ നിര്‍ണയം ചെയ്ത് പൂവനേയും പിടയേയും വേര്‍തിരിക്കുന്ന സമ്പ്രദായത്തിന് ചിക്ക് സെക്സിങ്ങ് എന്നു പറയും.
ലിംഗനിര്‍ണ്ണയം ചെയ്യുന്ന രീതി നടപ്പായതിനുശേഷമാണ് വ്യാവസായികാടിസ്ഥാനത്തില്‍ കോഴിവളര്‍ത്തല്‍ വളര്‍ന്നത്. കേരളത്തില്‍ മൃഗസംരക്ഷണവകുപ്പിന്റെ കീഴിലുള്ള ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയില്‍ നിന്നും മറ്റും പരിശീലനം ലഭിച്ചവരാണ് ഇന്ന് ഇന്ത്യയെമ്പാടുമുള്ള വിവിധ ഹാച്ചറികളില്‍ ചിക് സെക്സിഗ് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. മറ്റു രാജ്യങ്ങളില്‍ പോലും വളരെ മാന്യതയും മികച്ച പ്രതിഫലവും ലഭിക്കുന്ന ഒരു തൊഴിലാണിത്.
കോഴിമുട്ടയുടേയും ഇറച്ചിയുടേയും വിപണനമാണ് തൊഴിലവസരം സൃഷ്ടിക്കുന്ന മറ്റൊരു മേഖല. തികച്ചും അസംഘടിതമായ വിപണനരംഗത്ത് ശാസ്ത്രീയ പുനഃസംഘടനയുണ്ടായാല്‍ ഇടത്തട്ടുകാരുടേയും, കമ്മീഷന്‍ ഏജന്റുമാരുടേയും ചൂഷണം ഒഴിവാക്കുന്നതോടൊപ്പം തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനും കഴിയും.
കേരളീയരുടെ ഉപഭോഗശീലത്തില്‍ വന്ന മാറ്റങ്ങളെത്തുടര്‍ന്ന് ഫാസ്റ് ഫുഡ്സംസ്കാരം വ്യാപകമായത് ചിക്കന്‍സ്റാളുകള്‍, ചിക്കന്‍ കോര്‍ണര്‍, ഉപയുത്പന്നങ്ങളുടെ വിപണനം എന്നിവയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍ക്ക് ഇന്ന് ആവശ്യക്കാര്‍ കൂടുതലാണെന്നുള്ളതും ശ്രദ്ധേയമാണ്.
ശാസ്ത്രീയപരിപാലനമുറകള്‍ അവലംബിച്ച് ആദായകരമായി നടത്താവുന്നതാണ് ഇറച്ചിക്കോഴിവളര്‍ത്തല്‍. കോഴിവളര്‍ത്തല്‍ സഹകരണസംഘവും, ഇറച്ചിക്കോഴി വിപണന സഹകരണസംഘവും സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍ എത്രയോ തൊഴില്‍രഹിതര്‍ക്ക് വലിയൊരു ആശ്വാസം കിട്ടും. ഇറച്ചിക്കോഴികളുടെ വിപണനത്തില്‍ പുത്തന്‍ പാതകള്‍ സൃഷ്ടിച്ച് ആദായം കൂട്ടാന്‍ കഴിയും. ഇറച്ചിക്കോഴികളെ സംസ്കരിച്ച് അഥവാ ശാസ്ത്രിയമായി കശാപ്പുചെയ്ത് ഒരു മുഴുവന്‍ കോഴിയായും, പകുതിയായും, അതിന്റെ പകുതിയായും, വിപണനം നടത്താം. മാത്രമല്ല കശാപ്പുചെയ്ത കോഴിയുടെ വിവിധ ഭാഗങ്ങളാക്കിയും വിപണനം നടത്താവുന്നതാണ്. ഇതുമൂലം ഒരു മുഴുവന്‍ കോഴി വേണ്ടാത്തവര്‍ക്ക് കയ്യിലുള്ള പണത്തിനനുസരിച്ച് കോഴിയിറച്ചി വാങ്ങിയുപയോഗിക്കാം. ഇന്ന് വിരുന്നുസല്‍ക്കാരങ്ങളില്‍ കോഴിയുടെ മാറിടമൊ കയ്യോ കാലോ മാത്രം വാങ്ങി ഉപയോഗിക്കുവാന്‍ താത്പര്യം കാണിക്കുന്നവരേറെയുണ്ട്.
സംസ്ഥാനത്തെ കോഴിവളര്‍ത്തല്‍ മേഖലയുടെ തൊഴില്‍സാധ്യതകളെക്കുറിച്ച് ആധികാരിക പഠനങ്ങള്‍ വളരെയൊന്നും നടന്നിട്ടില്ല. എങ്കിലും 500 മുട്ടക്കോഴികളെ വളര്‍ത്തുന്ന ഒരു യൂണിറ്റും ആഴ്ചതോറും 100 ഇറച്ചിക്കോഴികളെ വീതം വിപണനം നടത്തുന്ന യൂണിറ്റും ഒരു വ്യക്തിക്ക് വര്‍ഷം മുഴുവന്‍ തൊഴില്‍ ലഭ്യമാക്കുമെന്ന് കണക്കാക്കപ്പെടുന്നു. താറാവ്, കാട, ടര്‍ക്കി, വാത്ത, ഓമനപ്പക്ഷികള്‍ എന്നിവയുടെ പരിപാലനവും വിപണനവും തൊഴിലവസരങ്ങള്‍ നല്കുന്ന മറ്റ് മേഖലകളാണ്.
ഗ്രാമപഞ്ചായതുകളിൽ അന്വേഷിച്ചാൽ വിശദവിവരങ്ങൾ അറിയാം.
2) വീട്ടിൽ ടൈലറിങ് യൂണിറ്റുകൾ സ്ഥാപിച്ചു, ഡ്രസ്സുകൾ തയ്ച്ചു വിൽക്കുക.
വസ്ത്ര രംഗത്തെ പുതിയ ട്രെന്റുകൾ നേരത്തെ മനസ്സിലാക്കി, അതിനു അനുസരിച്ചു ബിസിനസ്സ് കൊണ്ട് പോകാൻ കഴിവുള്ളവർക്ക്,ഏറ്റവും വിജയിക്കാവുന്ന മേഖല ആണ്, ഗാർമെന്റ് ബിസിനസ്സ്
ഇന്ന് നാട്ടിൻ പുറങ്ങളിൽ,ചെറിയ ചെറിയ ഗാർമെന്റ് യൂണിറ്റുകൾ കാണാം, ഷർട്, നൈറ്റി എന്നിവ ആണ് കൂടുതൽ ഗാർമെന്റ് യൂണിറ്റുകളും പുറത്തിറക്കുന്നത്.
3)മൽസ്യ കൃഷി:
ജലം സുലഭമായി കിട്ടുന്ന സ്ഥലം ആണെങ്കിൽ, മൽസ്യ കൃഷി നിങ്ങളെ ധനവാനാക്കും. വിദഗ്ധ പരിശീലനം നേടിയ ശേഷം ഈ രംഗത്ത് ഇറങ്ങുന്നതാണ് നല്ലതു!
4) കൂൺ കൃഷി:
ഈർപ്പം ഉള്ള കാലാവസ്ഥ, ഇരുട്ട് ഇത് രണ്ടും ഉള്ള ഒരു മുറി നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ, കൂൺ കൃഷി ചെയ്തു വരുമാനം നേടാം…(ഇതിനെ കുറിച്ച് വിശദമായ ഒരു ഫീച്ചർ വരുന്നുണ്ട്)
5)പലഹാര നിർമ്മാണം/ചിപ്പ്സ് നിർമ്മാണം!
പാചകം, ഇഷ്ടമാണെങ്കിൽ ,പലഹാരങ്ങൾ ഉണ്ടാക്കി, കടകളിലും,ബേക്കറികളിലും വിതരണം ചെയ്തു വരുമാനം നേടാം.ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ രജിസ്‌ട്രേഷൻ മാത്രം മതിയാകും ഇതിന്: തുടർന്ന് ബിസിനസ്സ് വിപുലപ്പെടുത്തുമ്പോൾ മാത്രം fssi ലൈസൻസിന് അപേക്ഷിച്ചാൽ മതിയാകും.
വിജയ സാധ്യത ഉള്ള മറ്റൊരു ബിസിനസ്സ്, നിങ്ങളുടെ ഗ്രാമപ്രദേശങ്ങളിൽ ഉള്ള, വിളകൾ, മൊത്തമായി ശേഖരിക്കുകയും, അത് ടൗണിലെ മൊത്ത വ്യാപാരികൾക്ക് എത്തിച്ചു കൊടുക്കുകയും ചെയുന്ന ബിസിനസ്സ് ആണ്.
ഏതു ബിസിനസ്സ് ആയാലും, എടുത്തുചാട്ടം അല്ല വേണ്ടത്, കൃത്യമായ പഠനവും, ആത്മാർത്ഥതയും,സ്ഥിരോത്സാഹവും ആണ് വേണ്ടത്,എങ്കിൽ വിജയിക്കും തീർച്ച!
പട്ടണങ്ങളിൽ ഉള്ളവർക്ക് വീട്ടിൽ വച്ച് ചെയ്യാവുന്ന ബിസിനസുകൾ
1) വീട്ടിലെ ഊണ് : പട്ടണത്തിന്റെ അരികിൽ ആണ് നിങ്ങളുടെ വീട് എങ്കിൽ, മുറ്റം ഉള്ള വീട് ആണെങ്കിൽ, വീട്ടിലെ ഊണ് ബിസിനസ്സ് പരീക്ഷിക്കാം! ബന്ധപ്പെട്ട ലൈസൻസുകൾ നേടിയ ശേഷം, ബിസിനസ്സ് തുടങ്ങാം, ഊണും,രുചികരമായ കറികളും മാത്രം നൽകി,കസ്റ്റമറെ നേടിയെടുക്കാൻ ശ്രമിക്കുക, കൂടെ വീട്ടിൽ വച്ച് ഉണ്ടാക്കിയ അച്ചാറും, മറ്റും അവിടെ വച്ച് വിൽക്കുകയും ആവാം..
2) വസ്ത്രങ്ങൾ തേച്ചു കൊടുക്കുന്ന ജോലി
കഠിനാധ്വാനം ഉണ്ടെങ്കിൽ മാത്രം ഈ മേഖലയിൽ വിജയിക്കുകയും ചെയ്യാം, മാസം, 40000 രൂപ വരെ നേടുകയും ചെയ്യാം, ആകെ ചെലവ്, ഒരു ഇസ്തിരിപ്പെട്ടിയും, കറന്റ് ചാർജ്ജ്,അല്ലെങ്കിൽ ചിരട്ടകരിയുടെ കാശ്,
3) പ്ലെ സ്ക്കൂൾ:
കുഞ്ഞുങ്ങളെ നല്ലപോലെ പരിപാലിക്കാൻ തയ്യാറാണെങ്കിൽ, ഒരു പ്ലെ സ്‌കൂൾ തുടങ്ങാം
4) സർബത് കട/ജ്യൂസ് കട
നല്ല തിരക്ക് ഉള്ള സ്ഥലത്ത് ആണ് വീടെങ്കിൽ, ഒരു ചെറിയ മുറിയിൽ, സർബത് കട ആരംഭിക്കാം, സർബത് കട നൽകുന്ന വരുമാനം വളരെ ഉയർന്നതാണ്.
5)ഫ്‌ളവർ സ്റ്റാൾ!
ഫ്‌ളവർ സ്റ്റാൾ തുടങ്ങാം, അല്പം കരാവിരുതും , ഭാവനയും ഉണ്ടെങ്കിൽ ഫ്ളവർ ഡെക്കറേഷനിൽ നിന്നും മികച്ച വരുമാനം നേടാം!
6) ജോബ് കൺസൾട്ടൻസി തുടങ്ങുക
നിങ്ങൾക്കു ഈ പോസ്റ്റ് ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യുക..കൂടുതൽ ബിസിനസ്സ് വിവരങ്ങൾ അറിയാൻ സബ്സ്ക്രൈബ് ചെയ്യുക..