തൂക്കം കുറയാൻ,റിസൾട് ഉറപ്പായ ഒരു പാനീയം
1 min readഇന്ന് മിക്കവരെയും അലട്ടി കൊണ്ടിരിക്കുന്ന ഒരു പ്രശ്നം ആണല്ലോ, അമിതവണ്ണവും,കുടവയറും തൂക്കവും ഒക്കെ!
അത് ഒന്ന് കുറഞ്ഞു കിട്ടാൻ വേണ്ടി പരീക്ഷിക്കാത്ത മാർഗ്ഗങ്ങളും ഉണ്ടാവില്ല, എന്നാൽ ഒട്ടുമിക്കവരും, നിരാശരായിരിക്കുകയാണ് ചെയ്യുന്നത്.
ദിവസവും നമുക്ക് ആവശ്യമായ കലോറിയുടെ അളവ്,2000-2500 ആണ്, എന്നാൽ പലപ്പോഴും അതിനു മുകളിൽ കലോറി ശരീരത്തിലേക്ക് എത്തുന്നു,
ഇങ്ങനെ കൂടുതലും സംഭവിച്ചാൽ, കൂടുതൽ ആയിട്ടുള്ള,കലോറി ഫാറ്റ് ആയി വയറ്റിലും,തുടയിടുക്കിലും കെട്ടികിടക്കുകയും,ശരീരഭാരം കൂടുകയും,വണ്ണം വെക്കുകയും ചെയ്യുന്നു.
ശരീരത്തിൽ മതിയായ അളവിൽ മാത്രമേ കലോറി എത്തുന്നുള്ളൂ എന്ന് കരുതുക, ആ വ്യക്തി വ്യായാമമോ,തടി അനങ്ങുന്ന രീതിയിൽ ഉള്ള ജോലിയോ ചെയ്യുന്നില്ല എങ്കിലും മേല്പറഞ്ഞ കാര്യങ്ങൾ സംഭവിക്കാറുണ്ട്.
തടി കുറക്കാൻ,മാസം 5000 രൂപയോളം മുടക്കുന്നു എന്ന് ഈയിടെ ഒരു സർവ്വേയിൽ വ്യക്തമായിരുന്നു.
അതൊക്കെ പണം ഉള്ളവർക്ക് പറ്റുന്ന കാര്യം അല്ലെ??
100 രൂപയുടെ ഫുഡ് കഴിച്ചു ഉണ്ടാക്കിയ തടി കുറയ്ക്കാൻ,1000 രൂപയുടെ മരുന്ന്!!
ഇത്രയൊന്നും ചെയ്യാതെ,ചിലവാക്കാതെ തന്നെ, തൂക്കം കുറയ്ക്കാൻ ഉള്ള പാനീയം ഉണ്ടാക്കാം..
അതിനു വേണ്ട സാധനങ്ങൾ
1 ഇളം പഴുത്ത ചെറുനാരങ്ങ: 1
2 ചെറു ജീരകം: 2 ടേബിൾ സ്പൂൺ
3 ഇഞ്ചി നീര്: 1 ടേബിൾ സ്പൂൺ
4: പുതിനയില നീര്: 3 ടേബിൾ സ്പൂൺ
5: 2 ഗ്ലാസ് വെള്ളം
തയ്യാറാക്കുന്ന വിധം
2 ഗ്ലാസ് വെള്ളത്തിൽ, ജീരകം ഇട്ടതിനു ശേഷം തിളപ്പിക്കുക, 2 ഗ്ലാസ് വെള്ളം 1 ഗ്ലാസ് ആകുന്നതു വരെ, അതിനു ശേഷം, അതിൽ മറ്റുള്ള സാധനങ്ങൾ കൂടി ചേർത്തതിനു ശേഷം, ചെറു ചൂടോടെ രാത്രി കിടക്കുന്നതിനു മുൻപേ കഴിക്കുക.
ദിവസവും ഇങ്ങനെ ചെയ്യുക.
10 ദിവസം കൊണ്ട് ഫലം വന്നു തുടങ്ങും..
ഇത് കഴിക്കുന്ന സമയത്തു, മാംസം,നെയ്യ് തുടങ്ങിയവ ഒഴിവാക്കുകയാണെങ്കിൽ, വെറും 2 മാസം കൊണ്ട് നിങ്ങളുടെ തടി നന്നായി കുറയ്ക്കാം..
സ്പെഷ്യൽ ടിപ്സ്: ഓരോ മണിക്കൂറിലും ഓരോ ഗ്ലാസ് വെള്ളം എങ്കിലും ദിവസവും കുടിക്കുക.
ഈ അറിവ് നിങ്ങൾക്കു ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യുക!