വണ്ണം കുറയാൻ അടിപൊളി ബ്രേക്ക് ഫാസ്റ്റ്
ഇഷ്ടപെട്ട ഭക്ഷണങ്ങൾ ഒഴിവാക്കിയിട്ടും വണ്ണം കുറയുന്നില്ല?
രാവിലെ മുതൽ പട്ടിണി കിടന്നിട്ടും തൂക്കം കുറയുന്നില്ല?
കൊളസ്ട്രോളും ,പ്രമേഹവും ബുദ്ധിമുട്ടിക്കുന്നു എന്ന തോന്നലിൽ നിരാശനാണോ?
എങ്കിൽ ഒരു സൂപ്പർ ഡയറ്റിങ് ബ്രേക്ക് ഫാസ്റ്റ് റെസിപ്പി ഇതാ …
ഒരു മാസം തുടർച്ചയായി ട്രൈ ചെയ്യണം കേട്ടോ!
പിന്നെ ഈ കാലയളവിൽ എണ്ണയിൽ വറുത്തതും,പൊരിച്ചതും ആയ സകലതും ഒഴിവാക്കണം..പിന്നെ പഞ്ചസാരയും, മൈദാ വിഭവങ്ങളും ..
നമുക്ക് ഇത് തയ്യാറാക്കാൻ വേണ്ടത്,,,
ഒരു കപ്പു കറുത്ത അരി വേവിച്ചത്,ചെറുപയർ , മുരിങ്ങ ഇല ,പച്ചക്കായ എന്നിവ ഇട്ടു വേവിച്ചു പുഴുക്കാക്കിയത്.
ഇതിൽ അല്പം വെളുത്തുള്ളി ചതച്ചതും, ചേർത്ത് , തളിച്ച് എടുക്കാം.
ഇതിൽ ഇന്ദുപ്പ് മാത്രം ചേർക്കാം.
കുക്കുമ്പർ, കേരറ്റ് , ബീറ്റ്‌റൂട്ട് എന്നിവ ചെറുതായി അരിഞ്ഞു , അതിൽ അല്പം ഇന്ദുപ്പ്,അര ടീസ്പൂൺ കുരുമുളക് പൊടി ,മല്ലിയില ചെറുനാരങ്ങാ നീര് എന്നിവ ചേർത്ത് സാലഡ് രൂപത്തിൽ ആക്കി വെക്കണം.
ഇനി കറുത്തരി ചോറ് അരകപ്പിൽ , ഒരുകപ്പ് പുഴുക്കും ചേർത്ത് അതിൽ അര കഷ്ണം ചെറു നാരങ്ങാ നീരും ചേർത്ത് രാവിലെ കഴിക്കാം. ഇടയിൽ സലാഡും കഴിക്കാം.
പ്ളേറ്റിൽ ഉള്ളത് തീരും മുൻപേ നിങ്ങളുടെ വയർ നിറയും.
അടുത്ത അഞ്ചു മണിക്കൂർ നേരത്തേക്ക് വിശക്കുകയും ഇല്ല.
ഈ റെസിപ്പി പ്രിയപ്പെട്ടവർക്കായി ഷെയർ ചെയ്യുമല്ലോ?