Mon. Dec 23rd, 2024

cholesterol problem?കൊളസ്‌ട്രോൾകുറയ്ക്കാം ഈസിയായി

കൊളസ്‌ട്രോൾ ഇന്ന് പലരുടെയും ഉറക്കം കെടുത്തുന്ന വിഷയമാണ്.

പലർക്കും ഇഷ്ട ഭക്ഷണം ചിക്കനും ,ബീഫും വറുത്തതും, പൊരിച്ചതും ആയിരിക്കും.
എന്നാൽ അത് കഴിച്ചാൽ കൊളസ്‌ട്രോൾ കൂടുമോ എന്ന ഭയം കാരണം അത്തരം ഇഷ്ടങ്ങളെ നിയന്ത്രിക്കുന്ന എത്രയോ പേര് നമുക്ക് ചുറ്റും ഉണ്ട്.

കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ പലരും അലോപ്പതി മരുന്നുകളും മറ്റും ഉപയോഗിക്കുന്നുണ്ടാവും,
അമിതമായ അത്തരം മരുന്നുകളുടെ ഉ പയോഗം ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും എന്ന് മനസിലാക്കുക
അല്പം ഡയറ്റും,ഒരു പൊടിക്കൈയ്യും ഉണ്ടെങ്കിൽ നമുക്ക് മരുന്ന് ഇല്ലാതെ കൊളസ്ട്രോള് നിയന്ത്രിച്ചു പോകാം.അതും ഇഷ്ടഭാകണം കഴിച്ചു കൊണ്ട് തന്നെ.

ആദ്യം നിങ്ങളുടെ കൊളസ്ട്രോള് ലെവൽ പരിശോധിച്ച് ഒരു ഡയറിയിൽ രേഖപ്പെടുത്തുക

ഡയറ്റ് തുടങ്ങുന്നതിനു മുൻപേ നന്നായി വയറിളക്കണം

നിങ്ങളുടെ ഭക്ഷണക്രമം താഴെപറയുന്ന രീതിയിൽ ക്രമീകരിക്കുക.

രാവിലെ വെറും വയറ്റിൽ ചെറു ചൂടുവെള്ളത്തിൽ ചെറുനാരങ്ങാനീര് ചേർത്ത് കുടിക്കുക.

രാവിലെ ഏഴുമണിക്കും,എട്ടുമണിക്കും ഇടയിൽ റാഗി ചേർത്ത ബ്രേക്ഫാസ്റ്റ് കഴിക്കുക.
കൂടെ ചെറിയഉള്ളി ചെറുതായി അരിഞ്ഞു ചെറുനാരങ്ങാനീര് ചേർത്ത്,ഉപ്പു ചേർക്കാതെ കഴിക്കണം.

ഇഞ്ചി. കറിവേപ്പില ജാതിപത്രി എന്നിവ ചതച്ചിട്ട് അഞ്ചു ലിറ്റർ വെള്ളം തിളപ്പിക്കണം.ഈ വെള്ളം ഒരു ദിവസം പല പ്രാവശ്യമായി കുടിക്കണം

ഉച്ചയൂണ് ഒന്നരയ്ക്ക് മുന്നേ കഴിക്കണം കഴിച്ച ഉടനെ ഒരു പതിനഞ്ചു മിനിട്ടു നടക്കണം.

വൈകുന്നേരം പാലും, പഞ്ചസാരയും ചേർക്കാത്ത ചായ കുടിക്കാം.
എണ്ണയിൽ വാര്ത്ത സ്നാക്സ് ഒഴിവാക്കുക.

രാത്രി ഒറ്റസിന്റെ കഞ്ഞി, തവിടു ഉള്ള ഗോതമ്പു നുറുക്കിന്റെ കഞ്ഞി എബണിവ കഴിക്കാം

ഈ പതിവ് ഒരു നാലു ദിവസം തുടരുക
അഞ്ചാമത്തെ ദിവസം മുതൽ അതിരാവിലെ ഉണർന്നു ഒരു മണിക്കൂർ നടക്കാൻ തുടങ്ങാം.

കോസ് ഭക്ഷണത്തിന്റെ കരയാം മേല്പറഞ്ഞരീതിയിൽ തന്നെ തുടരുക.
ഒരു പതിനച്ചു ദിവസം കഴിഞ്ഞിട്ട് കൊളസ്‌ട്രോൾ ഒന്ന് ടെസ്റ്റ് ചെയ്യുക. കൊളസ്‌ട്രോൾ ഒരു നാല്പതു പോയിന്റ് നു താഴെ കുറഞ്ഞിട്ടുണ്ടെങ്കിൽ നിങ്ങളുടെ ഭക്ഷണത്തിൽ ആഴ്ചയിൽ വാര്ത്ത മീൻ, തേങ്ങാ അരച്ച കറികൾ, എന്നിവ ഉൾപ്പെടുത്താം.

പക്ഷെ അമിതമായി കഴിക്കരുത്.
ഈ സമയങ്ങളിൽ, കൊഞ്ച്, ഞണ്ട്, പന്നിയിറച്ചി, ബീഫ് എന്നിവ ഒഴിവാക്കണം.
ഇരുപതാമത്തെ ദിവസം മുതൽ നിങ്ങൾ കിടക്കുമ്പോൾ. ഇഞ്ചി, പുതിനയില, മല്ലിയില എന്നിവ ചെറിയ ജാറിൽ അരച്ചതിൽ കുറച്ചു വെള്ളം ചേർത്ത് അരിച്ചെടുത്തു ജ്യൂസ് ആയി കുടിക്കുക

അത് ഗ്യാസ് ട്രബിൾ തടയുന്നതിനൊപ്പം അടിവയറ്റിലെ കൊഴുപ്പു കുറയ്ക്കാൻ സഹായിക്കും

ഒരു മാസത്തിനു ശേഷം കൊളസ്‌ട്രോൾ നിലയിൽ നല്ല കുറവ് കാണുന്നെങ്കിൽ, മാസത്തിൽ ബീഫും, ബിരിയാണിയും ഒക്കെ കഴിക്കാവുന്നതാണ്.

ഈ കുറിപ്പു നിങ്ങൾ; ഫ്രണ്ട്സിനു ഷെയർ ചെയ്യുമല്ലോ?

Leave a Reply

Your email address will not be published. Required fields are marked *

1 min read

ബീറ്റ്റൂട്ട് അതിൻ്റെ ഊർജ്ജസ്വലമായ നിറത്തിനും മണ്ണിൻ്റെ സുഗന്ധത്തിനും സുഗന്ധത്തിനും പേരുകേട്ടതാണ്. അത്യാവശ്യമായ വിറ്റാമിനുകളും ധാതുക്കളും കൂടുതലുള്ളതും കലോറി കുറഞ്ഞതുമായ സൂപ്പർഫുഡുകളിൽ ഒന്നാണിത്. ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്ന പ്രധാന പോഷകങ്ങൾ ചെമ്പ്, ഫോളേറ്റ്, മാംഗനീസ് എന്നിവയാണ്.രക്തസമ്മർദ്ദത്തിൻ്റെ അളവ്...

തേയില കാടുകൾ തേടി … ഒരു പ്രഭാതത്തിൽ , സൂര്യരശ്മികൾ അരിച്ചിറങ്ങുന്ന ,ചുരങ്ങൾ താണ്ടി ഞങ്ങൾ വയനാടിന്റ്റെ പച്ചപ്പ്‌കൺ കുളിരെ കണ്ട് ആസ്വദിക്കാൻ ഇറങ്ങി .തണുപ്പ് വളരെ കുറവായിരുന്നു.ഇത്തവണ യാത്ര മാനന്തവാടിയിൽ ആയിരുന്നു .മാനന്തവാടി...

ഒരു ചിലവും ഇല്ലാതെ നമ്മുടെ വായു ശുദ്ധീകരിക്കുന്ന ഒരു വൃക്ഷമാണ് ആര്യവേപ്പ്.ഇനി അഥവാ ഇല്ലെങ്കിൽ ഇത് നട്ടുപിടിപ്പിച്ചാലും ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല.അത്ര അധികമാണ് ആര്യവേപ്പ് നൽകുന്ന ഗുണങ്ങൾ.ഫംഗസ് അണുബാധയ്ക്കെതിരായ പോരാട്ടത്തിലും വേപ്പ് ഗുണം ചെയ്യും....

നാവിൽ ഇട്ടാൽ; അലിഞ്ഞു തീരുന്ന ഒരു ഹലുവഅതാണ് തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ മാത്രം കിട്ടുന്ന ഹലുവതിരുനെൽവേലിയിൽ ഭൂരിഭാഗം കടകളിലും ലഭിക്കുന്ന ഈ ഹലുവ ഗുണത്തിലും സ്വാദിലും മികച്ചത് ആണ്.അവിടത്തെ മിക്ക കടകള്ക്കു മുന്നിലും ഒരു അലുമിനിയം...

വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ഒരു ചായ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം ചെയ്യേണ്ട 3 കാര്യങ്ങൾ ചുവടെ ചേർക്കുന്നു.അത് ശീലമാക്കാം പറ്റുമെങ്കിൽ മാത്രം ഈ ചായ ഉണ്ടാക്കി കുടിച്ചാൽ മതി. 1 ) പഞ്ചസാര,...