തേങ്ങാ ചിരവിയത് വിറ്റു വരുമാനം നേടാം
1 min readഇന്ന് പുതിയ ഒരു ബിസിനസ്സ് ആശയമാണ് ഷെയർ ചെയ്യുന്നത്!
നിങ്ങള്ക്ക് ഈ ആശയം ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യണെ?
തേങ്ങാ ചിരവിയത് വിറ്റു വരുമാനം നേടാവുന്ന ഒരു ബിസിനസ്സ് ആശയം ആണ് ഇത്..
ഇതിനു ആവശ്യമായ ഉപകരണങ്ങൾ
ചെറിയ തേങ്ങാ ചിരവുന്ന യന്ത്രം, (2500 രൂപയ്ക്ക് ഇത് ലഭ്യമാണ്)
നല്ല വിളഞ്ഞ തേങ്ങകൾ
സീലിംഗ് മെഷീൻ
ഇലക്ട്രോണിക് ത്രാസ്
ഇന്നത്തെ ജീവിതതിരക്കിനിടയിൽ പലർക്കും തേങ്ങാ ചിരവാൻ ഉള്ള സമയം പോലും ഇല്ല..അത്തരക്കാർക്കിടയിൽ നല്ല ഡിമാന്റ് കിട്ടുന്ന ഒരു പ്രോഡക്ട് ആണ് ഇത്.
സമീപത്തെ, പച്ചക്കറികടകൾ വഴിയും,സൂപ്പർ മാർക്കറ്റുകൾ വഴിയും വിറ്റഴിക്കാൻ പറ്റും.
നല്ല ഒരു ബ്രാൻഡ് നെയിം, നല്ല പാക്കിങ് എന്നിവ പ്രത്യേകം ശ്രദ്ധിക്കണം.
ആദ്യം ചെറിയ രീതിയിൽ തുടങ്ങുക, പിന്നീട് വിപുലീകരിക്കുക!
FSSI ലൈസൻസ്, പഞ്ചായത്തു/മുൻസിപ്പാലിറ്റി ലൈസൻസ്, എന്നിവയും, ലീഗൽ മെട്രോളജി വകുപ്പിന്റെ സർട്ടിഫിക്കറ്റും ആവശ്യം ആണ്;
തുടക്കത്തിൽ GST നിർബന്ധം ഇല്ല.
ജില്ലാ വ്യവസായകേന്ദ്രങ്ങളിൽ അന്വേഷിച്ചാൽ കൂടുതൽ വിവരങ്ങൾ ലഭിക്കും!