ഉണക്കമൽസ്യ സംസ്കരണത്തിലൂടെ മാസം ഒരു ലക്ഷം സമ്പാദിക്കാം
1 min readഉണക്ക മൽസ്യം…
കേൾക്കുമ്പോൾ മൂക്കു പൊത്തേണ്ട…; നല്ല വരുമാന സാധ്യത ഉള്ള മേഖല ആണ് മത്സ്യങ്ങൾ ഉണക്കി സംസ്കരിച്ചു വിൽക്കുന്നത്. കേരളത്തിൽ കൂടുതലും ഉണക്ക മൽസ്യം എത്തുന്നത്, തമിഴ്‌നാട്, ആന്ധ്രാ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ്.
വൃത്തി ഹീനമായ സാഹചര്യങ്ങളിൽ സംസ്കരിച്ചെടുക്കുന്ന,ഇത്തരം മത്സ്യങ്ങൾ കഴിച്ചാൽ ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും.
ഈ അവസരത്തിൽ, എന്ത് കൊണ്ട് നിങ്ങൾക്കു ഈ മേഖലയിൽ നിന്നും വരുമാനം കണ്ടെത്തികൂടാ?
ബന്ധപ്പെട്ട ചില കാര്യങ്ങൾ
ഈ സംരംഭത്തിന്റെ ട്രെയിനിംഗും,മറ്റു കാര്യങ്ങളും ഫിഷറീസ് ഡിപ്പാട്മെന്റിൽ നിന്നും കിട്ടും
Fssi രെജിസ്ട്രേഷൻ, പഞ്ചായത്തു/മുൻസിപ്പാലിറ്റി രെജിസ്ട്രേഷൻ, ലീഗൽ മെട്രോളജി രജിസ്‌ട്രേഷൻ എന്നിവ വേണം
ഏതെങ്കിലും,ഒന്നോ,രണ്ടോ മൽസ്യ ഇനങ്ങൾ ഇതിനായി തിരഞ്ഞെടുക്കുക.
നല്ല ഒരു ബ്രാൻഡ് നെയിം കണ്ടെത്തുക
ഇത്തരം മത്സ്യങ്ങൾ, മൊത്ത കച്ചവടക്കാരിൽ നിന്നും ബൾക്കായി വാങ്ങി, കഴുകി വൃത്തിയാക്കി ഉപ്പ് കലർത്തി ഉണക്കി എടുത്തു പായ്ക്കറ്റിൽ ആക്കി വിൽക്കുക.
ഏറ്റവും പ്രധാനം:
തികച്ചും, ശുചിത്വം ഉള്ള അന്തരീക്ഷത്തിൽ ആണ് നിങ്ങളുടെ ഉത്പന്നം തയ്യാറാവുന്നത് എന്നാ ചിത്രം കസ്റ്റമർക് മനസ്സിലാവുന്ന വിധം പ്രമോഷൻ നടത്തണം.
മൽസ്യം ഉണക്കാൻ, ഡ്രയർ വേണ്ടി വരും, പാക്കിങ് മെഷീൻ, ത്രാസ് എന്നിവ വേണ്ടി വരും.
ഇതിനെ കുറിച്ച് ഒരു ഫീച്ചർ വരുന്നുണ്ട്,അടുത്ത ദിവസം തന്നെ, മിസ്സാവതിരിക്കാൻ, ഈ fb പേജ് ലൈക് ചെയ്യുക,follow ചെയ്യുക.
വിവിധ ബിസിനസ് ആശയങ്ങൾ നിങ്ങളുടെ വിരൽ തുമ്പിൽ എത്തും..