സൊയമ്പൻ മുന്തിരി വൈൻ ഇങ്ങനെ ഉണ്ടാക്കാം
1 min readആവശ്യം ഉള്ള സാധനങ്ങൾ
നല്ല കറുത്ത മുന്തിരി…2 kg
പഞ്ചസാര 2 kg
ഏലക്ക പൊടി..1 ടീസ്പൂൻ
യീസ്റ്റ്…1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
മുന്തിരി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം, ഒരു ഉള്ളു കൂടുതൽ ഉള്ള ഭരണിയിൽ ഒരു ലെയർ നിരത്തുക.
അതിനു മുകളിൽ ഒരു ലെയർ പഞ്ചസാര നിരത്തുക.ഇങ്ങനെ മുന്തിരിയും പഞ്ചസാരയും തീരുന്നത് വരെ ചെയ്യുക..അതിനു ശേഷം, ഏലക്കാപൊടിയും,യീസ്റ്റും മുകളിൽ വിതറുക..ഒരു കോട്ടൻ തുണി കൊണ്ട് വായ്മൂടി കെട്ടി, വെളിച്ചം കുറവുള്ള മുറിയിൽ വെക്കുക…30 ദിവസം കഴിഞ്ഞു എടുത്തു, ഒരു തവി കൊണ്ട് ചെറുതായി ഇടിച്ചു പിഴിയുക..പിന്നെയും മൂടി വെക്കുക.90 ദിവസം കഴിഞ്ഞു എടുത്തു ഉപയോഗിക്കാം…