സൗന്ദര്യ സംരക്ഷണത്തിനും വെള്ളുത്തുള്ളി

Woman with problem skin
പാചകത്തിൽ നിന്ന് മാറ്റി വെയ്ക്കാൻ പറ്റാത്തെ ഒന്നാണ് വെള്ളുത്തുള്ളി. അത്കൊണ്ട് വെള്ളുത്തുള്ളി അറിയതവരായി ആരുമില്ല. എന്നാൽ പാചകത്തിന് മാത്രമല്ല വെള്ളുത്തുള്ളി ഉപയോഗിക്കുന്നത്. സൗന്ദര്യ സംരക്ഷണത്തിലും വെള്ളുത്തുള്ളിക്ക് വളരെ പ്രധാന്യംയുണ്ട്.പക്ഷെ ഈ അറിവ് അത്ര പരിചയമല്ല. സൗന്ദര്യ സംരക്ഷണത്തിൻ വെള്ളുത്തുള്ളിയുടെ ഉപയോഗം എങ്ങനെയെന്ന് നോക്കാം..
മുഖകുരു
മുഖക്കുരുവിനെതിരെ വീട്ടിൽ സ്വീകരിക്കാവുന്ന മികച്ച മാർഗമാണ് വെളുത്തുള്ളി. ഇതിലെ ആന്റിഓക്സിഡന്റുകൾ ചർമത്തിലെ ഇൻഫെക്ഷനുകളെ ഇല്ലാതാക്കുകയും മുഖക്കുരു വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. വെളുത്തുള്ളി നീരെടുത്ത് മുഖക്കുരു ഉള്ള ഭാഗത്ത് പുരട്ടുക. പതിനഞ്ചു മിനിറ്റിനുശേഷം കഴുകിക്കളയാം.
ബ്ലാക്ഹെഡ്സിന് ഗുഡ്ബൈ
മിക്കവരും നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് ബ്ലാക് ഹെഡ്സ്. മൂക്കിന് ഇരുവശവും താടിയുടെ ഭാഗത്തുമെല്ലാം ബ്ലാക് ഹെഡ്സ് കാണാറുണ്ട്. ചർമത്തിൽ എണ്ണമയം കൂടുന്നതിനനുസരിച്ച് ബ്ലാക് ഹെഡ്സും കൂടുന്നതു കാണാം. അതിനായി അൽപം വെളുത്തുള്ളിയും തക്കാളിയും നന്നായി ഉടച്ച് ആ പേസ്റ്റ് ഫേസ് മാസ്ക് ആയി മുഖത്തിടുക.
ചുളിവുകൾ ഇല്ലാതാക്കും
ചർമത്തിലെ ചുളിവുകൾ ഇല്ലാതാക്കാനും മികച്ച വഴിയാണ് വെളുത്തുള്ളി. അൽപം വെളുത്തുള്ളി അല്ലികളെടുത്ത് ചതച്ച് തേനും ചേർത്ത് മിക്സ് ചെയ്ത് പേസ്റ്റാക്കുക. ഈ പേസ്റ്റ് പത്തുമിനിറ്റോളം മുഖത്തു വച്ച് ഇളംചൂടുവെള്ളത്തിൽ കഴുകിക്കളയാം.
സ്ട്രെച്ച് മാർക്കുകൾ
ശരീരത്തിലെ സ്ട്രെച്ച് മാർക്കുകളെ പ്രതിരോധിക്കാൻ വെളുത്തുള്ളിക്ക് കഴിവുണ്ട്. വെളുത്തുള്ളിയിൽ അടങ്ങിയിട്ടുള്ള സൾഫർ ആണ് ഇതിന് സഹായിക്കുന്നത്. ചൂടാക്കിയ ഗാർലിക് ഓയിൽ സ്ട്രെച്ച് മാർക്കുള്ള ഭാഗങ്ങളിൽ പുരട്ടാം. ഒരാഴ്ചയോളം ഇടയ്ക്കിടെ ഇപ്രകാരം ചെയ്യുന്നത് മാറ്റമുണ്ടാക്കും
നഖസംരക്ഷണത്തിന്
നഖങ്ങൾ പൊട്ടിപ്പൊകാതിരിക്കാനും ദുർബലാകാതിരിക്കാനും വെളുത്തുള്ളി ഉപയോഗിക്കാവുന്നതാണ്. അൽപം ചൂടാക്കിയ ഗാർലിക് ഓയിൽ ഉറങ്ങുംമുമ്പ് നഖങ്ങളിൽ പുരട്ടിയാൽ മതി. ഇത് നഖങ്ങൾ മഞ്ഞനിറമാകുന്നതും തടയും.