നിരാശ; ജീവിതത്തിന്റെ ഏറ്റവും വലിയ ശത്രു.
ഇന്ന് സമൂഹത്തിൽ ആത്മഹത്യ പ്രവണത കുറെ ഏറെ വർധിച്ചതായി കാണുന്നു.
ഒട്ടുമിക്ക ആത്മഹത്യയുടേയും കാരണം നിരാശ ആണ്.
പ്രണയ നിരാശ, ബിസിനസ്സിൽ നഷ്ടം വന്നതിൽ നിരാശ ,കുടുംബ ജീവിതം തകരുന്നതിൽ നിരാശ.
ഇങ്ങനെ നീണ്ടു പോകുന്ന കാരണങ്ങൾ ആണ് ഇന്ന് കണ്ട് വരുന്നത്.
ആശ ഇല്ലാതെ വരുമ്പോൾ ആണല്ലോ നിരാശ വരുന്നത്.
ജീവിതത്തിൽ പല പ്രതിസന്ധികളും വന്നേക്കാം .
എന്നാൽ അതിനെ ഒക്കെ തരണം ചെയ്തു ഞാൻ മുന്നോട്ടു പോകും എന്ന തീരുമാനം എടുത്തു ജീവിക്കാൻ തീരുമാനിക്കുക.
നിരാശ നിങ്ങളെ വിട്ടു പോകും
നിങ്ങകളുടെ വിഷമങ്ങൾ നിങ്ങകളുടെ ഏറ്റവും അടുത്ത ഒരു മിത്രത്തോടു പറയുക.
ചിലപ്പോൾ നിങ്ങളുടെ പ്രതിസന്ധിക്കു പരിഹാരം കാണാൻ ആ മിത്രത്തിന് സാധിച്ചേക്കാം
മനസ്സിന് ശുഭ ചിന്തകൾ നൽകുന്ന പുസ്തകങ്ങളും, മറ്റും വായിക്കുക. അത്തരം പ്രസംഗംങ്ങളും മറ്റും കേൾക്കുക.
ഇത് ഒരു പതിവാക്കുക. ജീവിതത്തിൽ മാറ്റങ്ങൾ വരും.
പോസിറ്റിവ് ചിന്തകൾ ഉളവാക്കാൻ ധ്യാനങ്ങൾ,യോഗ എന്നിവ പരിശീലിക്കുന്നത് നല്ലതാണ് .