പല്ലിന്റെ ആരോഗ്യം
1 min readസൗന്ദര്യത്തിനും ആരോഗ്യത്തിനും ഒരു പോലെ പങ്ക് വഹിക്കുന്ന ഒന്നാണ് പല്ലുകൾ.. ആരോഗ്യമുള്ള പല്ലുകൾ ഉണ്ടകിൽ മാത്രമേ പോഷക ഗുണങ്ങൾ ശരിരത്തിന് ലഭിക്കുകയുള്ളു.
ആരോഗ്യമുള്ള പല്ലുകൾ ലഭിക്കാൻ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ..
പല്ല് ദ്രവിക്കലും മോണരോഗങ്ങളും ഉണ്ടാകാനുള്ള കാരണം, കൃത്യമായ
രീതിയിൽ വായ വൃത്തിയാക്കാത്തതുകൊണ്ടാണ്. ശരിയായ രീതിയിലല്ല ബ്രഷ് ചെയ്യുന്നതെങ്കിൽ
ദിവസവും എത്രതവണ പല്ലുതേച്ചിട്ടും കാര്യമില്ല.മോണയില്നിന്ന് പല്ലിലേയ്ക്ക്
ബ്രഷ് ചലിപ്പിക്കുന്നതാണ് ശരിയായ രീതി മോണയിൽ വിരല്കൊകണ്ട് തിരുമുന്നതും നല്ലതാണ്.
വീട്ടിലുള്ളവരുടെ ബ്രഷുകളെല്ലാം ഒരുമിച്ച്
വെയ്ക്കാതിരിക്കുക. ബ്രഷിന്റെ നാരുകൾ തമ്മിൽ ചേര്ന്ന് രോഗാണുക്കൾ പരസ്പരം വ്യാപിക്കാനിടയാക്കും. അകവും പുറവും ഒരു പോലെ വൃത്തിയാക്കാം
പല്ലിന്റെ അകഭാഗവും പുറംഭാഗവും ഒരേരീതിയിൽ വൃത്തിയാക്കണം. പലരും എളുപ്പത്തിനുവേണ്ടി
പല്ലിനുസമാന്തരമായി ബ്രഷ് ചെയ്യാറുണ്ട്.
ശരിയായ രീതിയല്ല.
ബ്രഷിന്റെ തലഭാഗംശുദ്ധജലത്തിൽസൂക്ഷിക്കണം.നന്നായി കഴുകി ഉണക്കി വെക്കണം.
മൂന്നോ നാലോ മാസം കൂടുമ്പോൾ ബ്രഷ് ഇടക്കിടെ മാറ്റുന്നതാണ് ഉചിതം. മികച്ച ബ്രഷുതന്നെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.മറ്റുള്ളവരുടെത് ഉപയോഗിക്കരുത് മറ്റുള്ളവരുടെ ബ്രഷ് ഒരുകാരണവശാലും
ഉപയോഗിക്കരുത്. അവര്ക്കുള്ള രോഗങ്ങൾ നിങ്ങളിലേയ്ക്ക് ഇതിലൂടെ പകരും തീർച്ച.
പല്ലിന്റെ ആരോഗ്യത്തിന് ശ്രെദ്ധിക്കണ്ടെ ഭക്ഷണം ക്രമം:
പഞ്ചസാര, ക്രമാതീതമായ അളവിലുള്ള ശീതള പാനീയങ്ങൾ, സോഡകൾ, എന്നിവ പല്ലുകളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. ദന്താരോഗ്യത്തിന് പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ തന്നെ കഴിക്കണം. Vitamin C ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തണം.
ഓറഞ്ച്, നാരങ്ങ, കിവി, പൈനാപ്പിൾ, സ്ട്രോബറി, തക്കാളി, വെള്ളരിക്ക, കോളിഫ്ലവർ, കാബേജ് തുടങ്ങിയവ കഴിക്കുന്നത് പല്ലുകളുടെ ആരോഗ്യത്തെ സംരക്ഷിക്കും.
പാലും പാലുത്പന്നങ്ങളും പല്ലിന്റെ ആരോഗ്യത്തിന് നല്ലതാണ്. പാൽ, ചീസ്, തൈര് എന്നിവയിൽ calcium,Vitamin D എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പല്ലിന്റെ ഇനാമലിനെ സംരക്ഷിക്കും.
മുട്ട പല്ലുകളുടെ ആരോഗ്യത്തിന് വേണ്ട പ്രധാന ധാതുക്കളായ calcium, protein, Vitamin D, എന്നിവയുടെ മികച്ച ഉറവിടമാണ്.
ദിവസവും ഒരു ആപ്പിൾ കഴിച്ചാൽ പല്ലുകളിൽ cavity ഉണ്ടാകുന്നതു തടയാം. ചവച്ചിറക്കുന്നതും നാരുകളടങ്ങിയതുമായ പഴങ്ങൾ പല്ലുകളിൽ പറ്റിപിടിക്കുന്ന ബാക്ടീരിയകളെ നീക്കം ചെയ്യും.
വെള്ളം ധാരാളം കുടിക്കുക, വായ് വൃത്തിയായി
സൂക്ഷിക്കുക, എന്നിവ വഴി പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാം. പല്ലുകളിൽ പുളിപ്പ് അനുഭവപ്പെടാതിരിക്കാനും മറ്റ് ദന്തരോഗങ്ങളെ അകറ്റാനും പല്ലുകളുടെ നിറം വർധിപ്പിക്കാനും ദിവസവും പഴം കഴിക്കുന്നത് നല്ലതാണ്.
ഗ്രീൻടീ അമിതവണ്ണം കുറയ്ക്കാൻ മാത്രമല്ല, പല്ലുകളുടെ ആരോഗ്യത്തിനും
നല്ലതാണ്.
പ്രതിരോധ ശക്തി വർദ്ധിപ്പിക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും കഴിവുള്ള 5 Vitamin
C പാനീയങ്ങൾ.