Mon. Dec 23rd, 2024

വീടിനോട് ചേര്‍ന്നും സംരംഭം തുടങ്ങാം; 50,000 രൂപയിലേറെ പ്രതിമാസ വരുമാനവും നേടാം

More Photos like this here...

വീടുകളിലും ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളിൽ എല്ലാം ചെയാൻ സാധിക്കുന്ന ചെറുകിട ബിസിനസുകൾ ധാരാളമുണ്ട്. ഉയര്‍ന്ന നിക്ഷേപം വേണമെന്നതാണ് മിക്കവരെയും പിന്നോട്ട് വലിക്കുന്നത്. എന്നാൽ കയ്യിലുള്ള കുറഞ്ഞ മുതൽ മുടക്കിൽ പോലും വീട്ടിൽ തന്നെ ബിസിനസുകൾ തുടങ്ങി വിജയിപ്പിക്കാം. അച്ചാറ് നിര്‍മാണവും, പപ്പട നിര്‍മാണവും മറ്റ് ഭക്ഷ്യ വിഭവങ്ങളുടെ നിര്‍മാണവും മാത്രമൊന്നുമല്ല വാണിജ്യാടിസ്ഥാനത്തിൽ തന്നെ മറ്റ് ഉത്പന്നങ്ങൾ നിര്‍മിച്ച് വിപണിയിൽ എത്തിക്കാം. എളുപ്പത്തിൽ തുടങ്ങാൻ ആകുന്ന അത്തരം ഒരു ബിസിനസ് ആണ് ഹോം മെയിഡ് ക്ലീനിങ് സൊല്യൂഷനുകളുടേത്. വീടിനോട് ചേര്‍ന്നുള്ള സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി തന്നെ ബിസിനസ് തുടങ്ങാം. തറ തുടയ്ക്കാനും ടോയിലറ്റ് വൃത്തിയാക്കാനും ഒക്കെ ഉപയോഗിക്കുന്ന ലായനികൾ, ഹാൻഡ് വാഷ്, ഫിനോയിൽ എന്നിവയൊക്കെ നിര്‍മിച്ച് വാണിജ്യാടിസ്ഥാനത്തിൽ വിപണിയിൽ എത്തിക്കാം.

മികച്ച വിപണി സാധ്യത


വീടുകളിലും ഓഫീസുകളിലും എല്ലാം തറ വൃത്തിയാക്കുന്നതിനായി ഉപയോഗിക്കുന്ന ലായനികൾക്ക് ഡിമാൻഡുണ്ട്. ആളുകൾ ശുചിത്വത്തെക്കുറിച്ച് ഇപ്പോൾ കൂടുതൽ ബോധവാൻമാരായതിനാൽ ഇത്തരം ക്ലിനിങ് സൊല്യൂഷനുകൾക്ക് മികച്ച വിപണി സാധ്യതയുണ്ട്. വിപണിയിൽ 50 ശതമാനത്തിലധികവും ബ്രാൻഡഡ് ഉത്പന്നങ്ങൾ ആണെങ്കിലും ഫിനോയിൽ, ടോയ്‍ലറ്റ് ക്ലീനര്‍ എന്നിവ ഉൾപ്പെടെ വ്യാപകമായി ഉപയോഗിക്കുന്നതിനാൽ മികച്ച ഉത്പന്നങ്ങൾക്ക് ഡിമാൻഡ് ലഭിക്കും. സമൂഹ മാധ്യമങ്ങളിലൂടെ ഉൾപ്പെടെ ഇവ മാര്‍ക്കറ്റ് ചെയ്യാം. വലിയ മെഷിനറികളോ, മുതൽമുടക്കോ ഇല്ലാതെ എളുപ്പത്തിൽ തുടങ്ങാവുന്ന ഒരു ബിസിനസാണിത്.

എങ്ങനെ ലാഭം നേടും?


ക്ലീനിങ് സൊല്യൂഷൻ നിര്‍മിക്കാൻ ഉള്ള അസംസൃത വസ്തുക്കൾ എല്ലാം കുറഞ്ഞ വിലയിൽ പ്രാദേശിക വിപണിയിൽ ലഭ്യമാകും. ഇതിന് ആദ്യം വേണ്ടത് അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് പരിശീലനമാണ്. ഹാൻഡ് വാഷ്, ഡിഷ് വാഷ്, ടോയ്‍ലറ്റ് ക്ലീനര്‍ എന്നിവ നിര്‍മിക്കുന്നതിനുള്ള സാങ്കേതിക വിദ്യ അറിയുകയും ചെറുകിട വ്യവസായങ്ങൾക്കുള്ള ഇൻക്യുബേഷൻ സെൻററുകളിൽ നിന്നുൾപ്പെടെ സൗജന്യപരിശീലനം നേടുകയും ചെയ്യാം. രാസവസ്തുക്കൾ കൈകാര്യം ചെയ്യുമ്പോൾ കണ്ണിൽ വീഴരുത്. ആസിഡുകളുമായി നേരിട്ട് ബന്ധപ്പെടാതിരിക്കുന്നതിനും ശ്രദ്ധ വേണം. ഉല്പന്നത്തിൻെറ പി.എച്ച്. കൃത്യമായി നിലനിർത്തി വേണം നിര്‍മാണം. ഇതിന് സാങ്കേതിക പരിശീലനം സഹായകരമാകും.

കാസ്റ്റിക് സോഡാ, സര്‍ഫസ്റ്റൻറുകൾ, സോഡിയം ലൊറൈൽ സൾഫേറ്റ്, ഗ്ലിസറിൻ, മണത്തിനും നിറത്തിനുമായുള്ള രാസയവസ്തുക്കൾ എന്നിവയൊക്കെയാണ് ഇവ നിര്‍മിക്കാൻ പ്രധാനമായും വേണ്ടി വരുന്നത്. മിക്സിങ് മെഷീൻ ആണ് പ്രധാനമായും ആവശ്യം. വിവിധ അളവുകളിലെ പ്ലാസ്റ്റിക് കാനുകളിലാക്കി ഭംഗിയായി പാക്ക് ചെയ്ത് വിപണി വിലക്ക് അനുസൃതമായി പ്രദേശിക വിപണികളിൽ എത്തിക്കാം. നേരിട്ട് ഓര്‍ഡറുകൾ സ്വീകരിക്കുകയും ഡിമാൻഡ് അനുസരിച്ച് കൂടുതൽ ഉത്പന്നങ്ങൾ വിണിയിൽ എത്തിക്കുകയും ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *

1 min read

ബീറ്റ്റൂട്ട് അതിൻ്റെ ഊർജ്ജസ്വലമായ നിറത്തിനും മണ്ണിൻ്റെ സുഗന്ധത്തിനും സുഗന്ധത്തിനും പേരുകേട്ടതാണ്. അത്യാവശ്യമായ വിറ്റാമിനുകളും ധാതുക്കളും കൂടുതലുള്ളതും കലോറി കുറഞ്ഞതുമായ സൂപ്പർഫുഡുകളിൽ ഒന്നാണിത്. ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്ന പ്രധാന പോഷകങ്ങൾ ചെമ്പ്, ഫോളേറ്റ്, മാംഗനീസ് എന്നിവയാണ്.രക്തസമ്മർദ്ദത്തിൻ്റെ അളവ്...

തേയില കാടുകൾ തേടി … ഒരു പ്രഭാതത്തിൽ , സൂര്യരശ്മികൾ അരിച്ചിറങ്ങുന്ന ,ചുരങ്ങൾ താണ്ടി ഞങ്ങൾ വയനാടിന്റ്റെ പച്ചപ്പ്‌കൺ കുളിരെ കണ്ട് ആസ്വദിക്കാൻ ഇറങ്ങി .തണുപ്പ് വളരെ കുറവായിരുന്നു.ഇത്തവണ യാത്ര മാനന്തവാടിയിൽ ആയിരുന്നു .മാനന്തവാടി...

ഒരു ചിലവും ഇല്ലാതെ നമ്മുടെ വായു ശുദ്ധീകരിക്കുന്ന ഒരു വൃക്ഷമാണ് ആര്യവേപ്പ്.ഇനി അഥവാ ഇല്ലെങ്കിൽ ഇത് നട്ടുപിടിപ്പിച്ചാലും ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല.അത്ര അധികമാണ് ആര്യവേപ്പ് നൽകുന്ന ഗുണങ്ങൾ.ഫംഗസ് അണുബാധയ്ക്കെതിരായ പോരാട്ടത്തിലും വേപ്പ് ഗുണം ചെയ്യും....

നാവിൽ ഇട്ടാൽ; അലിഞ്ഞു തീരുന്ന ഒരു ഹലുവഅതാണ് തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ മാത്രം കിട്ടുന്ന ഹലുവതിരുനെൽവേലിയിൽ ഭൂരിഭാഗം കടകളിലും ലഭിക്കുന്ന ഈ ഹലുവ ഗുണത്തിലും സ്വാദിലും മികച്ചത് ആണ്.അവിടത്തെ മിക്ക കടകള്ക്കു മുന്നിലും ഒരു അലുമിനിയം...

വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ഒരു ചായ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം ചെയ്യേണ്ട 3 കാര്യങ്ങൾ ചുവടെ ചേർക്കുന്നു.അത് ശീലമാക്കാം പറ്റുമെങ്കിൽ മാത്രം ഈ ചായ ഉണ്ടാക്കി കുടിച്ചാൽ മതി. 1 ) പഞ്ചസാര,...