പേപ്പർ ബാഗ് ഡൈ നിർമ്മിക്കാം
1 min read
പേപ്പർ ബാഗ് നല്ല ഫിനിഷിങ്ങോടെ നിർമ്മിക്കാൻ മെഷീൻ വേണം എന്നാണ് പലരുടെയും വിശ്വാസം.
ഒരു സംരംഭം എന്ന നിലയിൽ തുടങ്ങുമ്പോൾ, പതിനായിരങ്ങൾ മുടക്കി മെഷീനറി ഇറക്കി പണം നഷ്ടപ്പെടുത്തരുത്. ആദ്യം പേപ്പർ ബാഗിന്റെ വിപണി സാധ്യത മനസിലാക്കണം.
അങ്ങനെ മനസിലാക്കാൻ വേണ്ടി ചെറിയ മുതൽ മുടക്കിൽ സംരംഭം തുടങ്ങണം. അങ്ങനെ ഉള്ളവർക്ക് സഹായമേകുന്ന ,പേപ്പർ ബാഗ് നല്ല ഫിനിഷിങ്ങോടെ കിട്ടാൻ സഹായിക്കുന്ന ഒരു ഡൈ ഉണ്ടാക്കാൻ പഠിക്കാം.
ഇതിനു ആവശ്യം ഉള്ളത്
Tin തകിട്: 2 എണ്ണം.(8ഇഞ്ച് വീതി, 11ഇഞ്ച് നീളം)
മര കഷ്ണങ്ങൾ: (4 എണ്ണം)
11 ഇഞ്ച് നീളവും,3 ഇഞ്ച് വീതിയും ഉള്ളത് ,2 എണ്ണവും, 3 ഇഞ്ച് വീതിയും,8 ഇഞ്ച് നീളവും ഉള്ളത് 2 എണ്ണവും.
ആണി: മുക്കാൽ ഇഞ്ചിന്റെ,തല പരന്ന ചെറിയ ആണി.
ഇത്രയും സാധനങ്ങൾ മതി ഡൈ നിർമ്മിക്കാൻ
പേപ്പർ ബാഗ് ഡൈ, പേപ്പർ ബാഗ് എന്നിവ നിർമ്മിക്കുന്നത് നമ്മുടെ യൂ ട്യൂബ് ചാനലിൽ ഉണ്ട്.
നമുക്കു ഇഷ്ടമുള്ള അളവിൽ ഡൈ നിർമ്മിക്കാം.
ഒരു കാർപെന്ററിനെ സമീപിച്ചാൽ ഭംഗിയായി അദ്ദേഹം ഇത്തരം ബോക്‌സ് നിർമ്മിച്ചു തരും. 2 വശവും തകിട് നിർബന്ധം ആണ്, കാരണം പേപ്പർ ചുറ്റി വരുമ്പോൾ ഒരു വശത്തു കാന്തം വച്ചിട്ടാണ് ചുറ്റുന്നത്(വിഡിയോ ശ്രദ്ധിച്ചാൽ മനസ്സിലാകും)