Mon. Dec 23rd, 2024

വഴുതിനയുടെ ഔഷധ ഗുണങ്ങൾ

വഴുതന നിരവധി പോഷകങ്ങളാൽ സമ്പുഷ്ടമാണ്.വൈവിധ്യമാർന്ന ആകൃതിയിലും നിറങ്ങളിലും വഴുതനങ്ങ ലഭ്യമാണ്. പ്രധാനമായും രണ്ട് വിഭാഗങ്ങളാണ് വഴുതനങ്ങയിലുള്ളത്. ഓവൽ രൂപത്തിലുള്ളതും, വണ്ണം കുറഞ്ഞ നീളത്തിലുള്ളതും. തിളങ്ങുന്ന ഉപരിതലവും, മാംസളവും മൃദുലവും ക്രീം നിറമുള്ളതുമായ ഉൾഭാഗവും, നടുവിൽ ചെറിയ, കട്ടികുറഞ്ഞ വിത്തുകളുമാണ് ഇവയുടേത്.

മറ്റു സസ്യങ്ങളിൽ ഉള്ളതിലും നിക്കോട്ടിൻ വഴുതനങ്ങിൽ അടങ്ങിയിട്ടുണ്ടെന്ന് ചില
പഠനങ്ങളിൽ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന്
വഴുതനങ്ങ ആരോഗ്യത്തിന് ഗുണകരമാണോ എന്ന ചോദ്യം സാധാരണയായി ഉയർന്നു വരാറുണ്ട്. എന്നാൽ, ഇതിലടങ്ങിയിട്ടുള്ള നിക്കോട്ടിന്റെ അളവ് വളരെ കുറവായതിനാൽ ശരീരത്തിന് ഹാനികരമാകില്ല.
എല്ലാത്തരത്തിലുള്ള കോശ നാശത്തിനും കാരണം സ്വതന്ത്ര റാഡിക്കലുകളാണ്. ഉയർന്ന അളവിൽ ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ള വഴുതനങ്ങ ഇവയെ പ്രതിരോധിക്കാൻ സഹായിക്കും. വഴുതനങ്ങയിലടങ്ങിയിട്ടുള്ള പ്രധാന ആന്റി ഓക്സിഡന്റായ ക്ലോറോജെനിക് ആസിഡ് സ്വതന്ത്ര റാഡിക്കലുകളുടെ പ്രവർത്തനം മൂലം ഉണ്ടാകുന്ന അസുഖങ്ങൾ പ്രതിരോധിക്കാൻ സഹായിക്കും.

ഇന്ത്യയിൽ പൗരാണികകാലത്ത് തന്നെ വഴുതന കൃഷി ചെയ്തിരുന്നു. ആദ്യമായി വഴുതന കൃഷി ചെയ്തത് ബി.സി അഞ്ചാം നൂറ്റാണ്ടിൽ ചൈനയിലാണ്. മധ്യകാലഘട്ടത്തിൽ ഇത് ആഫ്രിക്കയിലും തടർന്ന് ഇറ്റലിയിലും കൃഷി ചെയ്തു തുടങ്ങി. പതിനാലാം നൂറ്റാണ്ടിലാണ് ഇറ്റലിയിൽ വഴുതന കൃഷി ചെയ്യാൻ തുടങ്ങിയത്. തുടർന്ന് ഇത് യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലേക്കും പടർന്നു. നൂറ്റാണ്ടുകൾക്ക് ശേഷം യൂറോപ്യൻ സഞ്ചാരികളിലൂടെ പടിഞ്ഞാറൻ രാജ്യങ്ങളിലും ഇത് വ്യാപിക്കുകയും ചെയ്തു. ഇന്ന് ഇറ്റലി, ടർക്കി, ഈജിപ്ത്, ചൈന, ജപ്പാൻ എന്നിവിടങ്ങളിലാണ് വഴുതന കൂടുതലായും കൃഷി ചെയ്യുന്നത്.

ഇന്ത്യൻ കറികൾ, ചൈനീസ് ചുവാൻ, ഇറ്റാലിയൻ പാർമേസാൻ, മിഡിൽ ഈസ്റ്റേൺ ഡിപ്, മൊറോക്കൻ സാലഡുകൾ എന്നീ അന്തർദേശീയ വിഭവങ്ങളിലെ പ്രധാന ഘടകമാണ് വഴുതനങ്ങ.

വഴുതനങ്ങയുടെ ഗുണ്ണങ്ങൾ :

ഹൃദയം

വഴുതനങ്ങ സ്ഥിരമായി കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. കൂടാതെ രക്ത സമ്മർദ്ദത്തിന്റെ തോത് സാധാരണ നിലയിൽ നിലനിർത്താനും സഹായിക്കും. കൊളസ്ട്രോളിന്റെ അളവും രക്ത സമ്മർദ്ദവും സാധാരണ നിലയിലായിരിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കും.

തലച്ചോർ

കോശ പാളികളെ എല്ലാത്തരം ക്ഷതങ്ങളിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കുന്ന ഫൈറ്റോന്യൂട്രിയന്റ്സ് വഴുതനങ്ങയിൽ അടങ്ങിയിട്ടുണ്ട് . മികച്ച ഓർമ്മ ശേഷി നിനിർത്താനും ഇവ സഹായിക്കും.

ഇരുമ്പ്

വഴുതനങ്ങ സ്ഥിരമായി കഴിക്കുന്നത് ശരീരത്തിലെ അധിക ഇരുമ്പ് നീക്കം ചെയ്യാൻ സഹായിക്കും. പോളിസൈത്തീമിയ രോഗികൾക്ക് ഇവ വളരെ ഗുണകരമാകും. വഴുതനങ്ങയിൽ അടങ്ങിയിട്ടുള്ള നാസുനിൻ എന്ന മിശ്രിതം ശരീരത്തിലെ അധികം ഇരുമ്പ് നീക്കം ചെയ്യാൻ സഹായിക്കും.

അണുബാധ

അണുബാധയിൽ നിന്നും സംരക്ഷിക്കും എന്നതാണ് വഴുതനങ്ങയുടെ ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യ ഗുണം. വഴുതനങ്ങയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട് ഇത് അണുബാധയെ പ്രതിരോധിക്കും.

രോഗപ്രതിരോധ ശേഷി

രോഗ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താൻ വഴുതനങ്ങ സഹായിക്കും. ആന്റി ഓക്സിഡന്റ്സ്, ഫൈറ്റോ ന്യൂട്രിയന്റ്സ് , വിറ്റാമിൻ സി എന്നിവയുടെ സാന്നിദ്ധ്യമാണ് വഴുതനങ്ങയുടെ ആരോഗ്യ ഗുണങ്ങൾക്ക് കാരണം.

പുകവലി

പുകവലി ഉപേക്ഷിക്കുന്നതിന് നിക്കോട്ടിന് ബദലായുള്ള പ്രകൃതി ദത്തമായ മാർഗ്ഗങ്ങൾ തേടുകാണെങ്കിൽ വഴുതനങ്ങ നല്ലൊരു ഉപായമാണ്. വഴുതനങ്ങയിലെ നിക്കോട്ടിന്റെ സാന്നിദ്ധ്യം ആണ് ഇതിന് സഹായിക്കുന്നത്.

ചർമ്മകാന്തി

വഴുതനങ്ങയിൽ ധാതുക്കൾ, വിറ്റാമിനുകൾ, ഫൈബർ എന്നിവ അടങ്ങിയിട്ടുണ്ട്. ശരീരത്തെ വിഷവിമുക്തമാക്കാൻ സഹായിക്കുന്ന ഇവ ചർമ്മത്തിന് തിളക്കം നൽകും. വഴുതനങ്ങയുടെ
തൊലിയിൽ അടങ്ങിയിട്ടുള്ള ആന്തോസയാനിൻ
പ്രായം കൂടുന്നതിന്റെ ലക്ഷണങ്ങൾ കുറയ്ക്കാൻ

കേശ സംരക്ഷണം

മുടിയിലെ ജലാംശം നിലനിർത്താൻ വഴുതനങ്ങ സ്ഥിരമായി കഴിക്കുന്നത് സഹായിക്കും. മുടിയിഴകളുടെ വേരുകൾ ഉത്തേജിപ്പിക്കാൻ സഹായിക്കുന്ന ചില എൻസൈമുകൾ വഴുതനങ്ങയിൽ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ വളർച്ച മെച്ചപ്പെടുത്തുകയും മുടിയുടെ വർണ്ണം നിലനിർത്തുകയും ചെയ്യും.

ചർമ്മത്തിലെ ജലാംശം

വെള്ളം ധാരാളം അടങ്ങിയിട്ടുള്ള വഴുതനങ്ങ ചർമ്മത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കും. വരണ്ട ചർമ്മവും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങളും കുറയ്ക്കാൻ ഇത് സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *

1 min read

ബീറ്റ്റൂട്ട് അതിൻ്റെ ഊർജ്ജസ്വലമായ നിറത്തിനും മണ്ണിൻ്റെ സുഗന്ധത്തിനും സുഗന്ധത്തിനും പേരുകേട്ടതാണ്. അത്യാവശ്യമായ വിറ്റാമിനുകളും ധാതുക്കളും കൂടുതലുള്ളതും കലോറി കുറഞ്ഞതുമായ സൂപ്പർഫുഡുകളിൽ ഒന്നാണിത്. ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്ന പ്രധാന പോഷകങ്ങൾ ചെമ്പ്, ഫോളേറ്റ്, മാംഗനീസ് എന്നിവയാണ്.രക്തസമ്മർദ്ദത്തിൻ്റെ അളവ്...

തേയില കാടുകൾ തേടി … ഒരു പ്രഭാതത്തിൽ , സൂര്യരശ്മികൾ അരിച്ചിറങ്ങുന്ന ,ചുരങ്ങൾ താണ്ടി ഞങ്ങൾ വയനാടിന്റ്റെ പച്ചപ്പ്‌കൺ കുളിരെ കണ്ട് ആസ്വദിക്കാൻ ഇറങ്ങി .തണുപ്പ് വളരെ കുറവായിരുന്നു.ഇത്തവണ യാത്ര മാനന്തവാടിയിൽ ആയിരുന്നു .മാനന്തവാടി...

ഒരു ചിലവും ഇല്ലാതെ നമ്മുടെ വായു ശുദ്ധീകരിക്കുന്ന ഒരു വൃക്ഷമാണ് ആര്യവേപ്പ്.ഇനി അഥവാ ഇല്ലെങ്കിൽ ഇത് നട്ടുപിടിപ്പിച്ചാലും ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല.അത്ര അധികമാണ് ആര്യവേപ്പ് നൽകുന്ന ഗുണങ്ങൾ.ഫംഗസ് അണുബാധയ്ക്കെതിരായ പോരാട്ടത്തിലും വേപ്പ് ഗുണം ചെയ്യും....

നാവിൽ ഇട്ടാൽ; അലിഞ്ഞു തീരുന്ന ഒരു ഹലുവഅതാണ് തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ മാത്രം കിട്ടുന്ന ഹലുവതിരുനെൽവേലിയിൽ ഭൂരിഭാഗം കടകളിലും ലഭിക്കുന്ന ഈ ഹലുവ ഗുണത്തിലും സ്വാദിലും മികച്ചത് ആണ്.അവിടത്തെ മിക്ക കടകള്ക്കു മുന്നിലും ഒരു അലുമിനിയം...

വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ഒരു ചായ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം ചെയ്യേണ്ട 3 കാര്യങ്ങൾ ചുവടെ ചേർക്കുന്നു.അത് ശീലമാക്കാം പറ്റുമെങ്കിൽ മാത്രം ഈ ചായ ഉണ്ടാക്കി കുടിച്ചാൽ മതി. 1 ) പഞ്ചസാര,...