ഉന്മേഷക്കുറവ് മാറി ചുറുചുറുക്കോടെ ജീവിക്കാൻ ഇതാ ഒരു അത്ഭുത ഡയറ്റ്
1 min readനിങ്ങൾ,പകൽ സമയത്തും ഉറക്കം തൂങ്ങിയിരിക്കുന്നവരെ കണ്ടിട്ടുണ്ടോ?
കണ്ണുകളിൽ ഷീണം..ഒന്നിനും ഒരു ഉത്സാഹവും ഇല്ല.
നമ്മൾ വിചാരിക്കും ഇയാള് ആളൊരു കുഴിമടിയൻ ആണെന്ന്.
എന്നാൽ ചിലപ്പോൾ പുള്ളി മടി കാരണം ആയിരിക്കില്ല അങ്ങനെ ഉന്മേഷക്കുറവ് കാരണം ഉറക്കം തൂങ്ങി ഇരിക്കുന്നത്.
ശരീരത്തിന് ആവശ്യമുള്ള വിറ്റാമിനുകൾ കിട്ടാത്തപോൾ ആണ് ശരീരം നമ്മെ ഉന്മേഷമില്ലാത്ത മടിയാനായി,മാറ്റുന്നത്.
പലരും അത് തിരിച്ചറിയാറും ഇല്ല.
വിറ്റാമിൻ B ശരീരത്തിലെ,കോശങ്ങളുടെആരോഗ്യത്തിനും, പ്രസരിപ്പിനും ആവശ്യമായ ഘടകം ആണ്.വിറ്റാമിൻ B യുടെ ന്യൂനത ,ഓർമ്മക്കുറവ്,മനം പിരട്ടൽ,ക്ഷീണം,തളർച്ച എന്നിവയ്ക്കൊക്കെ കാർണമായി തീരുന്നു.
വിറ്റാമിൻ B 12 ,മാംസങ്ങളിൽ നിന്നും, പാലുല്പന്നങ്ങളിൽ നിന്നുമാണ് ലഭിക്കുന്നത്.
പഴങ്ങളിൽ നിന്നും, പച്ചക്കറികളിൽ നിന്നും, വിറ്റാമിൻ B7 ,വിറ്റാമിൻ B9 എന്നിവ ലഭിക്കുന്നു.
അപ്പോൾ പകൽ സമയത്തെ ക്ഷീണം,അലസത, ഉന്മേഷ കുറവ് എന്നിവ ഒക്കെ മാറി നല്ല ചുറുചുറുക്കോടെ ജോലി ചെയ്യാൻ സഹായിക്കുന്ന ഒരു അടിപൊളി ഡയറ്റ് നിങ്ങള്ക്ക് വേണ്ടി പരിചയപ്പെടുത്തുന്നു.
അഞ്ചു ഉണക്ക് മുന്തിരി, നന്നായി കഴുകി ഒരു ഗ്ലാസ് ചെറു ചൂട് വെള്ളത്തിൽ രാത്രി ഇട്ടു വെയ്ക്കുക
രാവിലെ അത് ഞെക്കി പിഴിഞ്ഞ ശേഷം എ വെള്ളം കുടിക്കുക.
രാവിലെ പ്രാതലിന്റെ കൂടെ നാടൻ കോഴിമുട്ട പുഴുങ്ങിയത് ഒരെണ്ണം കഴിക്കാം.കൂടെ 2 ബദാം പരിപ്പും കഴിക്കണം.
ഒരു പതിനൊന്നു മണിയാകുമ്പോൾ ചെറുനാരങ്ങ പിഴിഞ്ഞ വെള്ളം മധുരം ചേർക്കാതെ കുടിക്കാം.
ഉച്ചയ്ക്കുള്ള ഊണിന് കക്കയിറച്ചി, മത്തി, മുള്ളൻ തുടങ്ങിയ മൽസ്യങൾ ഉൾപ്പെടുത്തണം.
കൂടാതെ, ചീര, മുരിങ്ങയിലത്തോരൻ, കുമ്പളയില തോരൻ ,കാബേജ് തോരൻ,ബീറ്റ്‌റൂട്ട് തോരന് എന്നിവയിൽ ഏതെങ്കിലും ഒന്ന് ഉൾപ്പെടുത്തണം.
വൈകുന്നേരം ചായകുടി ഒഴിവാക്കുക. എന്നിട്ടു അതിനു പകരം ഉലുവയും, കാപ്പികുരുവും വറുത്ത് പൊടിച്ച കാപ്പിപ്പൊടി ഇട്ടു കാപ്പിയുണ്ടാക്കി കുടിക്കാവും.
രാത്രി ഭക്ഷണം 8 മണിക്ക് മുൻപ് തന്നെ കഴിക്കണം.
അതിനു ശേഷം കിടക്കുന്നതിനു മുൻപേ ഒരു ജ്യൂസ് കൂടി ഉണ്ടാക്കി കുടിക്കണം.
ഇത് ഒരു മിക്സഡ് ജ്യൂസ് ആണ്, ഇതിനു വേണ്ടത്,
ഒരു പിടി മുരിങ്ങയില ,
അരക്കഷ്ണം ഇഞ്ചി ,
ഓറഞ്ചു ഒരെണ്ണം,
പ്രോമർഗ്രനേറ്റ് ഒരെണ്ണം,
ഒരു പിടി ചുവന്ന മുന്തിരി എന്നിവ ആണ്,
ഇത് എല്ലാം കൂട്ടി മിക്സിയിൽ ഇട്ടു ജ്യൂസ് അടിച്ചു, നന്നായി അരിച്ചു,കുടിക്കുക.
ഷുഗർ ഉള്ളവർ , മുന്തിരി ഒഴിവാക്കുക. അതുപോലെ രാവിലെ മുട്ടയുടെ വെള്ള മാത്രം കഴിക്കുക, അതും ഓരോ ദിവസവും ഇടവിട്ട്
ഇങ്ങനെ ഒരു പത്ത് ദിവസം ചെയ്യുമ്പോഴേക്കും നിങ്ങളിൽ ഒരു ചുറുചുറുക്ക് വരാൻ തുടങ്ങും
പ്രത്യേകം, ശ്രദ്ധിക്കേണ്ടത്: രാത്രി നേരത്തെ തന്നെ കിടന്നു ഉറങ്ങണം, മൊബൈൽ ഉപയോഗം നന്നായി കുറക്കണം.
മദ്യപാനം കുറക്കണം കൂടാതെ കോള പോലെയുള്ള പാനീയങ്ങൾ കുടിക്കുന്നതും ഒഴിവാക്കണം