ശരീരം മെലിയാൻ ഇതാ ഒരു എളുപ്പവഴി.
1 min readഎങ്ങനെ പെട്ടെന്ന് കുറയ്ക്കാം? എന്ന ചിന്തയിലാണ് ഇന്ന് പല തടിയന്മാരും, തടിച്ചികളും
. പലരും,തടി കുറക്കാന്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കുന്നു.
. എന്നാല്‍ പലപ്പോഴും ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങളില്‍ പലതും പാര്‍ശ്വഫലങ്ങള്‍ കൂടി അടങ്ങിയതാണ് എന്ന വസ്തുതയും നമ്മൾ മറന്നു പോകാറുണ്ട്.
പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഇല്ലാത്ത പല മാര്ഗങ്ങള് വഴിയും തടി കുറയ്ക്കാം
നാരങ്ങയും ഇഞ്ചിയും, കുക്കുമ്പറും, അടങ്ങിയ ഒരു ജ്യൂസ് എളുപ്പത്തിൽ തടി കുറയ്ക്കാൻ നിങ്ങളെ സഹായിക്കും
.
നാരങ്ങ പല വിധത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നു
വിറ്റാമിൻ സി ധാരാളമായി നാരങ്ങായിൽ അടങ്ങിയിരിക്കുന്നു.
നാരങ്ങായിൽ അടങ്ങിയിരിക്കുന്ന സിട്രേറ്റ് വൃക്കയിൽ കല്ലുകൾ ഉണ്ടാകുന്നത് തടയുന്നു. കൂടാതെ ആന്റി ഓക്‌സൈഡുകളാൽ സമ്പുഷ്ടം ആണ് നാരങ്ങ , കലോറി വളരെ കുറവായ നാരങ്ങാ വയറ്റിൽ അടഞ്ഞു കൂടിയ കൊഴുപ്പു ഉരുകുന്നതിനു സഹായിക്കുന്നു.
ഇഞ്ചിയാകട്ടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ സൂപ്പര്‍ പവ്വര്‍ ഉള്ള ഒന്നാണ്.
സിങ്ക്, റിബോഫ്ളേവിൻ ,മഗ്നീഷ്യം,പൊട്ടാസ്യം, വിറ്റാമിൻ B 6 ,B 3 നിയാസിൻ,ഇരുമ്പു എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു ഇഞ്ചിയിൽ.
ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സൈഡുകൾ ദഹനം എ ളുപ്പമാക്കുന്നു ,അമിത വിശപ്പിനെ ഇല്ലാതാക്കുന്നു.
ഗ്യാസ് ട്രബിൾ ഒഴിവാക്കാൻ സഹായിക്കുന്നു. കോശങ്ങളിൽ അടങ്ങിയ ടോക്സിന് പുറന്തള്ളുന്നു.അതുകൊണ്ട് ചർമ്മം ആരോഗ്യത്തോടെ ഇരിക്കുന്നു. രക്തത്തിലെ ചീത്ത കൊളസ്ട്രോളിന്റെയും , പഞ്ചസാരയുടെയും അളവ് കുറയ്ക്കുന്നു
കുക്കുമ്പർ
ശരീരത്തിൽ നിന്നും ടോക്സിന് പുറന്തള്ളുന്നതിൽ ഒന്നാമൻ ആണ് കുകുമ്ബർ, ഇത് കഴിക്കുമ്പോൾ ശരീരത്തിന് ആവശ്യമുള്ള ജലാംശത്തെ ഒരു ഭാഗം വരെ കിട്ടാൻ സഹായിക്കുന്നു.
അമിത വിശപ്പ് ഇല്ലാതാക്കുന്നു..
ഒരു നാരങ്ങ ചെറുതായി മുറിച്ചത്, കുക്കുമ്പര്‍ തൊലി കളഞ്ഞ് ചെറുതായി മുറിച്ചത്, ഒരു ഗ്ലാസ് വെള്ളം, ഒരു ടീസ്പൂണ്‍ ഇഞ്ചി എന്നിവയാണ് അത്യാവശ്യമായി വേണ്ടത്.
എല്ലാ ചേരുവകളും കൂടി മിക്സിയുടെ ചെറിയ ജാറിൽ ഇട്ടു, വളരെ കുറച്ചു വെള്ളം ചേർത്ത് ജ്യൂസ് പോലെ അടിച്ചു എടുക്കുക. എന്നിട്ടു അരിച്ചെടുത്ത ശേഷം, ഒരു ഗ്ലാസ് വെള്ളത്തിൽ കലർത്തി കുപ്പി ഗ്ലാസിൽ സൂക്ഷിച്ചു വെക്കണം. രാവിലെ വെറും വയറ്റിലും, രാത്രി കിടക്കുന്നതിനു തൊട്ടു മുൻപും ഈ ജ്യൂസ് അര ഗ്ലാസ് വീതം കുടിക്കുക.
ഏതാനും പ്രകടമായ മാറ്റം നിങ്ങളിൽ കണ്ട് തുടങ്ങും.
കൂടെ ദിവസവും അരമണിക്കൂർ നടക്കുകയും കൂടി ചെയ്താൾ ഫലം ഇരട്ടിക്കും.
ഈ ജ്യൂസ് കുടിക്കുന്ന ദിവസങ്ങളിൽ ചായയിൽ, പഞ്ചസാരയും, പാലും ഒഴിവാക്കിയാൽ ഫലം ഇരട്ടിക്കും.
.