ഭക്ഷണകാര്യത്തിൽ മലയാളികൾ പൊളിയല്ല
1 min readമലയാളികൾ പൊളിയല്ലേ …..
ഒരു സിനിമയിലെ ഹിറ്റ് ഡയലോഗ് ആണ്…
മലയാളികൾ പലകാര്യങ്ങളിലും പൊളി തന്നെ ആണ്..ഒരു സംശയവും ഇല്ല.
എന്നാൽ വളരെ അത്യാവശ്യമുള്ള കാര്യങ്ങളിൽ മലയാളി തീരെ അറിവ് ഇല്ലാത്തവർ ആണ്..
അതിൽ പെട്ട ഒന്നാണ് ഭക്ഷണക്രമം.
നമ്മൾ ധരിക്കുന്ന ഡ്രസ്സ്, വാച്ചു തുടങ്ങി വണ്ടിയിൽ ഒഴിക്കുന്ന പെട്രോളിന്റെ ക്വാളിറ്റിയിലും, തുണി അലക്കാൻ
ഉപയോ ഗിക്കുന്ന സോപ്പ്പൊടിയിലും സകലത്തിലും നമ്മൾ വളരെ ശ്രദ്ധാലുക്കൾ ആണ്
എന്നാൽ ദിവസവും കഴിക്കുന്ന ഭക്ഷണകാര്യത്തിൽ നമ്മൾ എന്തെ ശ്രദ്ധിക്കാത്തത് ..
മിതമായി ഭക്ഷണം കഴിക്കുന്നവർ ,കിട്ടുന്നത് എന്തും വലിച്ചു വാരി കഴിക്കുന്നവരും ഒരുപോലെ ജീവിക്കുന്ന ഈ നാട്ടിൽ രണ്ടാമത്തെ വിഭാഗത്തിൽ പെട്ടവർ കൂടുതൽ ആണ്..
ജഠരാഗ്നിയെ ശമിപ്പിക്കാൻ മാത്രം ഭക്ഷണം കഴിച്ചാൽ വയറു സംബന്ധമായി ഒരു അസുഖവും വരില്ല.
ഇന്ന് ഏതു ആശുപത്രിയിലും വയറു രോഗങ്ങൾക്കായി ഒരു വിഭാഗം പ്രവർത്തിക്കുന്നു..
ഒരു ഇരുപതു വർഷം മുൻപേ വിരളമായിരുന്നു ഗ്യാസ് ട്രബിളും , നെഞ്ചെരിച്ചലും മലബന്ധവും ഒക്കെ ..അതും വരുന്നുണ്ടെങ്കിൽ ഒരു നാല്പതു വയസ്സിനു മുകളിൽ പ്രായം ഉള്ളവരിൽ മാത്രം..പ്രമേഹവും, കൊളസ്ട്രോളും ആ കാലങ്ങളിൽ അമ്പതു,അറുപതു പ്രായക്കാരുടെ രോഗങ്ങളെ ന്നായിരുന്നു അറിയപ്പെട്ടത്.
ഇന്ന് പതിനഞ്ചു വയസ്സ് മുതൽ ഉള്ള കുട്ടികളിൽ മലബന്ധം കണ്ടുവരുന്നു..
ഇരുപതു വയസ്സ് ഉള്ള പിള്ളേർക്കിടയിലും, ഇരുപതിനും മുപ്പത്തഞ്ചിനും ഇടയിൽ പ്രായം ഉള്ള ചെറുപ്പക്കാർക്കിടയിൽ, ഗ്യാസ് ട്രബിളും, ഷുഗറും, കൊളസ്ട്രോളും കണ്ടുവരുന്നു.
ജീവിതശൈലി മാറിയതുകൊണ്ട് മാത്രം സംഭവിച്ചുകൊണ്ടിരിക്കുന്ന രോഗങ്ങൾ ആണിവ.
ഏതാനും വര്ഷം മുൻപ് ആണ്, മലയാള സിനിമയിൽ അറിയപ്പെടുന്ന ഒരു സംവിധായകൻ ലിവർ സിറോസിസ് വന്നു മരണപ്പെട്ടത്.
മുന്നേ, ചില്ലറ മാസങ്ങളിൽ അദ്ദേഹം ശീലിച്ച ഭക്ഷണ ശീലവും അദ്ദേഹത്തിന്റെ മരണത്തിനു കാരണമായി എന്ന് പറയപ്പെടുന്നു.
കാരണം, പുതിയ സിനിമയുടെ വർക്കിന് ബോംബെയിൽ എത്തിയ അദ്ദേഹത്തിന് കഴിക്കാൻ കിട്ടിയത് ബർഗറും, പിസ്സയും, കൂടെ നുരഞ്ഞു പൊന്തുന്ന കൂൾഡ്രിങ്കുമായിരുന്നു ..
ഒന്നല്ല..രണ്ടല്ല, മാസങ്ങളോളം അദ്ദേഹം ആ ഭക്ഷണം മാത്രം കഴിച്ചപ്പോൾ സ്വാഭാവികമായും, അദ്ദേഹത്തിന്റെ ദഹനക്രമത്തിൽ വ്യതിയാനങ്ങൾ വരികയും, ലിവർ സിറോസിസ് എന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്തു.
അതും കഴിഞ്ഞു കുറച്ചു ദിവസങ്ങൾ പിന്നിട്ടപ്പോൾ തിരുവനന്തപുരത്തു നിന്നും, ഷവർമ കഴിച്ച ഒരു ചെറുപ്പക്കാരൻ ഭക്ഷ്യ വിഷ ബാധയേറ്റു മരണപെട്ടു..
രാവിലെ പോഷക സമ്പന്നമായ പ്രാതലിനു പകരം, ആവിയിൽ പുഴുങ്ങിയ പുഴുക്കൾ പോലെ യുള്ള ന്യൂഡില്സും, ടിന്നിൽ അടച്ച മാ ങ്ങ ജ്യൂസും..
ഉച്ചയ്ക്ക് ചോറും തോരനും,കറിയും ,മോരും ഒക്കെ കൂട്ടി കുഴച്ചു ഒരു ഊണ് കഴിക്കേണ്ട സമയത്തു , പിസ്സയും, പിന്നെ നുരയുന്ന കറുത്ത വെള്ളവും, രാത്രി വൈകി പൊറോട്ടയും, ബീഫും ,പിന്നെ ഒരു ബുൾസ് ഐയും ..മദ്യപിക്കുന്നവർ ആണെങ്കിൽ ഒന്നോ, രണ്ടോ പെഗ്ഗ് കൂടി അകത്താക്കും..
ഇതിനിടയിൽ വല്ലതും കടിക്കാനും,കൊറിക്കാനും ഉണ്ടാകും..
ഇരുപത്തിനാലു മണിക്കൂറും ആമാശയത്തില് പണി കൊടുത്തു കൊണ്ട് നമ്മൾ മലയാളികൾ അങ്ങനെ വിരാജിക്കുകയാണ്..
ഇപ്പോഴും, എഴുപതും എണ്പതു വയസ്സ് ഉള്ള ചെറുപ്പക്കാർ നമുക്ക് ഇടയിൽ ഉണ്ട്..അവരൊക്കെ അവരുടെ ചെറുപ്പകാലത്തു കോളയും ,ബർഗറും അല്ല കഴിച്ചിരുന്നത്..നല്ല കാച്ചിലും,ചേമ്പും, ചോറും, തൈരും,പഴങ്കഞ്ഞിയും ഒക്കെ ആയിരുന്നു. ഇന്നും ആരോഗ്യത്തോടെ ജീവിക്കുന്നു.
കുട്ടികളുടെ ആരോഗ്യം മോശമാക്കുന്നതു അച്ഛനമ്മമാർ തന്നെയാണ് എന്നാണ് ഈയിടെ ഒരു വാരികയിൽ കണ്ടത്.
കൃത്രിമ നിറവും,മണവും നിറച ബേക്കറി പലഹാരങ്ങളും, പാതിവെന്ത ചോറിൽ, പ്രിസർ വെറ്റിസ് കൂട്ടിക്കുഴച്ച സോസ് എന്ന ദ്രാവകവും അവർ വാങ്ങിക്കൊടുക്കുന്നു.
കൃതിമ നിറങ്ങൾ ചേർത്ത മിട്ടായികളും , ഐസ് ക്രീമും, ജാമും,കൊഴുപ്പു കൂടിയ പഫ്‌സും, ബർഗറും,ഒക്കെ തീറ്റിച്ചു ഒരു ഒമ്പതു വയസ്സ്‌കാരനെ കുടവയർ ഉള്ള ഒരു മധ്യവയസ്കനെ പോലെ ആക്കി മാറ്റുന്നു.
സ്വാഭാവികമായും, കുറ്റിയിൽ ക്ഷീണം വർധിക്കുന്നു.
പകൽ സമയത്തു പോലത്തെ കഴുത്തും തൂക്കി പാതി ഉറക്കത്തിൽ ആ കുട്ടി അങ്ങനെ ക്‌ളാസിൽ ഇരിക്കും, അവസാനം ക്‌ളാസിൽ ശ്രദ്ധിക്കുന്നില്ല, പഠിക്കുന്നില്ല എന്ന പരാതിയുമായി അവർ കുട്ടിയെ ഏതെങ്കിലും സൈക്കോളജിസ്റ്റിന്റെ അടുത്ത് കൗൺസിലിംഗിന് കൊണ്ടുപോകുന്നു.
അല്പം മനുഷ്യത്വം ഉള്ള മനുഷ്യൻ ആണ് ആ ഡോക്ടർ എങ്കിൽ അയാൾ, കുട്ടിക്ക് കൗ ൺസിലിംങ് നൽകാതെ,,മാതാപിതാക്കളാകു കുട്ടികളെ ഇങ്ങനെ ബ്രോയിലർ കോഴികളെ പോലെ വളർത്തരുത് എന്ന ഉപദേശം നൽകി തിരികെ അയക്കും.
തിരുവനന്തപുരം rcc യിലെ ഒരു ഡോക്ട്ടർ ഒരു ചാനൽ ചർച്ചയിൽ പറഞ്ഞതോർക്കുന്നു.
അവിടെ വരുന്ന കേസുകളിൽ നാൽപതു ശതമാനവും, വയറ്റിൽ കാൻസർ അവസ്ഥയുമായി ,ഇരുപതിനും, നാലാപത്തിയഞ്ചിനും ഇടയിൽ ഉള്ള ചെറുപ്പക്കാർ ആണ് വരുന്നത് എന്ന്.
ഒന്നാലോചിച്ചു നോക്കൂ..
ഏതൊരു ഭക്ഷണത്തിന്റെയും,സ്വാദ് നിങ്ങളുടെ തൊണ്ടക്കുഴിക്ക് മുകളിൽ വരെ മാത്രമേ ഉള്ളൂ..
പരസ്യത്തിൽ കണ്ടതും,, കടയുടെ മുൻപിൽ തൂക്കിയിട്ടതൊക്കെ കഴിക്കാം, ഇടയ്ക്ക്ക് വല്ലപ്പോഴുംമാത്രം
നിങ്ങളുടെ ആരോഗ്യം നിങ്ങളുടെ കയ്യിൽ തന്നെ ആണ് ..
മിതമായ ആഹാരം, മതിയായ വ്യായാമം..നിങ്ങളെ ഒരിക്കലും നശിപ്പിക്കില്ല ..ഉറപ്പു..