ഗ്രാമ്പൂ ആള് ചില്ലറക്കാരൻ അല്ല.
ഗ്രാമ്പൂ ആള് ചില്ലറക്കാരൻ അല്ല.
ബിരിയാണിയിലും മറ്റും നമ്മൾ നല്ല ഗന്ധവും,സ്വാദും കിട്ടാൻ ഉപയോഗിക്കുന്ന ഇത്തിരി കുഞ്ഞൻ ആണ് ഗ്രാമ്പൂ.
ആള് ഇത്തിരികുഞ്ഞൻ ആണെങ്കിലും, ചില്ലറക്കാരൻ അല്ല ഇവൻ .
പ്രോടീൻ,കാർബോ ഹൈഡ്രേറ്റ് ,ഡയറ്ററി ഫൈബർ എന്നിവ കൂടാതെ,പൊട്ടാസ്യം,മഗ്നീഷ്യം,ഇറാൻ,കാൽസ്യം,ഇനീ ധാതുക്കളും അടങ്ങിയ ഗ്രാമ്പുവിന്റെ ആരോഗ്യഗുണങ്ങൾ കുറിച്ച് മനസ്സിലാക്കാം
കോളറ പോലെയുള്ള രോഗങ്ങളെ തടയാൻ,ഗ്രാമ്പുവിന്റെ ആന്റിബാക്റ്റീരിയൽ ഗുണങ്ങൾ സഹായിക്കുന്നു.
ക്യാൻസർ കോശങ്ങളുടെ വളർച്ച തടയുന്നു.
സ്വാശകോശാര്ബുദം തടയാൻ സഹായിക്കുന്നു.
ആന്റിഓക്‌സൈഡുകൾ ധാരാളം ഉള്ളതിനാൽ ഫ്രീറാഡിക്കലുകളിൽ നിന്നും സംരക്ഷിക്കുന്നു.
കരളിന് സംരക്ഷണം ഉറപ്പു വരുത്തുന്നു.
കൂടാതെ പ്രമേഹംപ്രമേഹമുൾപ്പടെയുള്ളനിരവധി രോഗങ്ങൾക്കുള്ള പാരമ്പര്യ ഔഷധമായി ഉപയോഗിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.
ഫിനൈൽ പ്രോപ്പനോയ്ഡുകൾ എന്ന ചില സംയുക്തങ്ങൾ ഗ്രാമ്പുവിൽ ഉണ്ട്.
ഇത് മ്യുട്ടജീനുകളുടെ ദോഷവശങ്ങൾ ഇല്ലാതാക്കുന്നു.
ഈ ആന്റി മ്യൂട്ടാജെനിക് ഗുണങ്ങൾ ഡി എൻ എ യുടെ ജനിതക ഘടനയ്ക്ക് മാറ്റം വരുത്തുന്നതിനെ തടയുന്നു.
രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നു. ശ്വേതാ രക്താണുക്കളുടെ ഉത്പാദനം കൂറ്റൻ സഹായിക്കുന്നു.
ബാക്റ്റീരിയൽ അണുബാധകളെ പ്രതിരോധിക്കുന്നു.
ഗ്രാമ്പുവിൽ യൂജെനോൾ എന്ന സംയുക്തം ഉണ്ട്. ഇത് ഒരു ആന്റി ഇൻഫ്ളമേറ്റട്രി ഗുണങ്ങൾ ഉള്ളതാണ്.
മോണരോഗങ്ങൾ തടയുന്നതിൽ ഗ്രാമ്പൂ ഒരു മികച്ച ഡോക്ടർ തന്നെ ആണെന്ന് പറയാം. വേദനസംഹാരി ആയതു കൊണ്ട് തന്നെ പല്ലുവേദന ഉള്ളപ്പോൾ ഗ്രാമ്പൂ കടിച്ചുപിടിച്ചാൽ വേദന കുറയുന്നത് ഇതുകൊണ്ടാണ് ജലദോഷം, പണി എന്നിവ വന്നാൽ ഗ്രാമ്പൂ, പനികൂർക്കില, ചുക്ക് എന്നിവ കഷായം വച്ച് കുടിക്കുന്നത് പണി തളരാൻ സഹായിക്കുന്നു.
ചുമയ്ക്ക് ഉള്ള സിറപ്പ് ഉണ്ടാക്കാൻ ഗ്രാമ്പൂ മുഖ്യമ ആണ്.
തലവേദന സുഖപ്പെടുത്തുന്നു.കൂടാതെ സ്ട്രെസ് അകറ്റാനും ,മനസ്സിനെ ശാന്തമാക്കാനും ഗ്രാമ്പൂവിന്റെ ഗന്ധം അരോമ തെറാപ്പിയിൽ ഉപയോഗിക്കുന്നു.
മുറിവുകൾ ഉണ്ടായാൽ, ഗ്രാമ്പൂവും,അതിന്റെ ഇലയും അരച്ച് പുരട്ടുന്നത് പെട്ടെന്ന് രക്തം നിക്കാനും ,മുറിവ് കറിയാനും സഹായിക്കുന്നു.
ശർദി വരുമ്പോൾ ഗ്രാമ്പൂ മണപ്പിക്കുന്നതു ഓക്കാനത്തിനു ഉള്ള പ്രേരണ കുറയ്ക്കും
അപ്പോൾ ഇനി ഗ്രാമ്പുവിനെ കാണണുമ്പോൾ അവന്റെ മഹിമ ഓർത്തു ഒന്ന് ബഹുമാനിച്ചോളൂ..
തയ്യാറാക്കിയത്; പ്രീത രാമചന്ദ്രൻ ,കായംകുളം