ആടിനെ വളർത്താം! പണം നേടാം..!
രണ്ട് സെന്റ് സ്‌ഥലം നിങ്ങൾക്കു ഉണ്ടോ? നല്ല ക്ഷമയും മൃഗപരിപാലനത്തിൽ താൽപര്യവും ഉണ്ടോ? എങ്കിൽ ആട് വളർത്തലിലൂടെ മാസം പതിനായിരങ്ങൾ വരുമാനം നേടാം.
ഒരു സംരംഭം എന്ന നിലയിൽ നല്ല ആദായം ലഭിക്കുന്ന ഒരു പ്രോജക്ട് ആണ് ആടിനെ വളർത്തി വിൽക്കുക എന്ന രീതിയിൽ ഉള്ള സംരംഭം.
നല്ല ഒരു ആട് ഫാം തുടങ്ങാൻ കുറഞ്ഞതു,2 സെന്റ് സ്ഥലവും ,2 ലക്ഷം രൂപയും വേണ്ടിവരും(നിലവിൽ ആട് ഫാം നടത്തുന്ന ആളിന്റെ അഭിപ്രായം)
രണ്ട് കാര്യങ്ങൾക്ക് വേണ്ടി ആണ് ആടിനെ വളർത്തുന്നത്.
പാലിനും, ഇറച്ചിക്കും.
ഫാം തുടങ്ങുന്നതിനു മുൻപേ വ്യക്തമായ ഒരു പ്ലാനിങ് ഉണ്ടാകണം. മേൽപറഞ്ഞ കാര്യങ്ങളിൽ എതിനു വേണ്ടി ആണ്,ഫാം തുടങ്ങുന്നത് എന്നു.
പാലിന് വേണ്ടി ആണെങ്കിൽ അതിനു യോജിച്ച ആടുകളെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.
ഇറച്ചിക്കാണ് എങ്കിൽ അതിനു വേണ്ടി ഉള്ളതും. തിരഞ്ഞെടുക്കുക.
ജംനാ പ്യാരി , മലബാറി, സിറോഹി, അട്ടപ്പപ്പടി ബ്ലാക്ക്, ബീറ്റൽ എന്നിവയാണ് സാധാരണയായി കേരളത്തിൽ വളർത്തി വരുന്ന ഇനങ്ങൾ. ആടുകളുടെ കൂട് നിർമ്മിക്കുന്നതിലും ശ്രദ്ധവേണം. വിലകുറഞ്ഞതോ വില കൂടിയതോ എന്നല്ല കാറ്റു, മഴ, മഞ്ഞു വെയിൽ എന്നീ പ്രതികൂല ഘടകങ്ങളിൽ നിന്നും രക്ഷ നല്കുന്നവയായിരിക്കണം കൂടുകൾ. തറയിൽ നിന്ന് രണ്ടടിയെങ്കിലും ഉയരത്തിൽ തട്ട് തയാറാക്കണം.
സംരംഭം തുടങ്ങുന്നതിനു മുൻപേ , ബന്ധപ്പെട്ട വകുപ്പുകളിലും, മറ്റു ഫാമുകളിലും കാര്യങ്ങൾ അന്വേഷിച്ചു വെക്കുന്നതും,പരിശീലനം നേടുന്നതും വളരെ ഗുണം ചെയ്യും.
ആടിന്റെ കൂടു ഉണ്ടാക്കുന്നത് വളരെ ശ്രദ്ധകൊടുക്കേണ്ട ഒന്നാണ്. നല്ല സൗകര്യങ്ങൾ കിട്ടുന്ന രീതിയിൽ വേണം കൂടുകൾ നിർമ്മിക്കാൻ.
അതിനും ഫാമുകൾ സന്ദർശിക്കുന്നത് ഗുണകരമാകും.
ആട് ഫാമിന്റെ കൂടെ തന്നെ ബയോ ഗ്യാസ് പ്ലാന്റും, അക്വാപോണിക്‌സ് കൃഷി രീതിയും കൊണ്ടുപോകാവുന്നതാണ്.
ആട്ടിൻ പാലിന് നല്ല ആവശ്യകാർ ഉണ്ട്. അതു പോലെ ഇറച്ചിക്കും നല്ല ഡിമാന്റ് ആണ്.
റിട്ടയർ ചെയ്തവർക്കും, നാട്ടിൽ തിരിചെത്തുന്ന പ്രവാസികൾക്കും നല്ല ഒരു സംരംഭം ആണ് ആട് ഫാം സംരംഭം.