binomo tradingv/s NIFTY TRADING ബിനോമോയിൽ ട്രേഡ് ചെയ്യുന്നത് safe ആണോ
1 min read
നമ്മൾ ഏറെ കാലമായി കേട്ടുകൊണ്ടിരിക്കുന്ന പേരുകൾ ആണ്, ബിനോമോ, ഒളിമ്പ് ട്രേഡ് തുടങ്ങിയ കമ്പനികൾ.
ട്രേഡേഴ്സിന് വളരെ കുറഞ്ഞ രൂപ ഇന്വെസ്റ്മെന്റ് നടത്തി ട്രേഡ് ചെയ്യാം എന്നതാണ് ഇത്തരം കമ്പനികളുടെ പ്രത്യേകത.
Nifty/mcx ട്രേഡിങ്ങ് ചെയ്യാൻ പതിനായിരങ്ങൾ വേണ്ടിവരുന്ന സ്ഥാനത്തു ഇത്തരം കമ്പനികളിൽ ട്രേഡിങ്ങ് തുടങ്ങാൻ വെറും 350 രൂപ മതി.70 രൂപ മുടക്കിയാൽ ട്രേഡിങ്ങ് നമുക്കു അനുകൂലമാണ് എങ്കിൽ 126 രൂപ മുതലടക്കം കിട്ടും. ഇല്ലെങ്കിൽ 70 രൂപ നഷ്ടം.ഒരു ദിവസം 10 ട്രേഡ് വിജയിച്ചാൽ 560 രൂപ ലാഭം ഉണ്ടാക്കാം(56×10=560)
എന്നാൽ ഇതു ശരിക്കും ട്രേഡിങ്ങ് ആണോ…?
അല്ല എന്നാണ് എന്റെ അഭിപ്രായം.കാരണം, ട്രേഡിങ്ങ് എന്നാൽ വാങ്ങുക വിൽക്കുക.എന്നാണല്ലോ..
Forex trading/stock trading/mcx trading തുടങ്ങിയവയിൽ നമുക്കു വാങ്ങാനും, വാങ്ങിയ ശേഷം നമുക്കു ഇഷ്ടമുള്ള വിലയ്ക് വിൽക്കാനും അനുവാദം ഉണ്ട്.എന്നാൽ ബിനോമോ പോലുള്ള കമ്പനികളിൽ ഒരു പ്രൈസ് നമ്മൾ buy ബുക് ചെയ്താൽ അത്, മുകളിലോട്ട് പോയാൽ ലാഭം, താഴോട്ട് പോയാൽ നഷ്ടം. ഒരു തരം ബെറ്റിങ് ആണ് ഇവിടെ നടക്കുന്നത്.മാർക്കറ്റിൽ trend പ്രധാനം ആണ്.Down ട്രെൻഡ് വന്നാൽ ഉടനെ തന്നെ താഴോട്ട് തന്നെ മാർക്കറ്റ് പോവില്ല..ഇടയ്ക്ക് കയറും, പിന്നെ ഇറങ്ങും…Down ട്രെൻഡ് കണ്ട നമ്മൾ price sell ചെയ്താൽ, ചിലപ്പോൾ മാർക്കറ്റ് ഒന്നു മുകളിലോട്ട് പോകും.. നമ്മൾ എത്ര ടൈം ആണോ, സെറ്റ് ചെയ്തിരിക്കുന്നത്, അത്രയും സമയം കൊണ്ട് മാർക്കറ്റിൽ down ആയില്ലെങ്കിൽ നമുക്ക് 70 രൂപ നഷ്ടപ്പെടും.
എന്നാൽ mcx/nse ട്രേഡിങ്ങ് പ്ലാറ്റ് ഫോമുകളിൽ നമ്മൾ sell ചെയ്താൽ, ഇടയ്ക്ക് മുകളിൽ പോയാലും, മാർക്കറ്റ് താഴെ വന്നു നമ്മൾ ബുക് ചെയ്ത പ്രൈസ് കവർ ചെയ്യുമ്പോൾ നമുക്കു ലാഭം ആകുന്നു.
രണ്ടിന്റെയും വ്യത്യാസം മനസ്സിലായല്ലോ..
ബിനോമോ മോശം ആണ് എന്നല്ല പറഞ്ഞു വരുന്നത്..ട്രേഡിങ്ങ് safe അല്ല എന്ന് മാത്രം പറയുന്നു..
ഈ ബ്ലോഗ് subscribe ചെയ്യുമല്ലോ..