മ്യൂറൽ പെയ്ന്റിംഗ് ഡ്രെസ്സിൽ ചെയ്തു വരുമാനം നേടുന്ന വീട്ടമ്മ
1 min readജന്മനാ കിട്ടിയ കഴിവ് വരുമാന മാർഗമാക്കി മാറ്റുകയാണ് മുണ്ടക്കയം സ്വദേശിനി ഗാർഗി മുരളീധരൻ എന്ന വീട്ടമ്മ.
ചെറുപ്പം തൊട്ട് ചിത്ര രചനയിൽ കമ്പം ഉഉണ്ടായിരുന്നു ഗാർഗിക്ക്
. മാതാപിതാക്കളുടെ പിന്തുണയും, പ്രോത്സാഹനവും ആദ്യം മുതൽ ഗാർഗിക്ക് ഉണ്ടായിരുന്നു.
വിവാഹം കഴിഞ്ഞശേഷം, ഭർത്താവിനു വേണ്ടി വാങ്ങിയ വെള്ള ഷർട്ടിൽ ഒരു രസത്തിനു ആലിലക്കണ്ണന്റെ ചിത്രം മ്യൂറൽ പെയിന്റിങ് ആയി വരച്ചു..സമ്മാനിച്ചു .
ആ ഷർട്ടും ധരിച്ചു ഒരു ഫങ്ഷന് പോയ ഭർത്താവ് മടങ്ങിവന്നതു ഒരു പുതിയ വർക്കിന്റ്റെ ഓർഡറുമായാണ്…
ഒരു വരുമാന മാർഗം എന്ന നിലയിൽ ഗാർഗിക്കു ആ ഓർഡർ ഒരു വഴിത്തിരിവായി..ഒരു shirt design ചെയ്തു social media യിൽ upload ചെയ്തു .അങ്ങനെ പലരും വർക്ക് കണ്ടു ഗാർഗിക്ക് സപ്പോർട് കൊടുക്കുകയും,വർക്ക് നൽകാനും തുടങ്ങി .
ഇതിനകം ഇരുപതോളം ഷർട്ടുകളും, പത്തോളം കൃതികളും,സാരികളും ഗാർഗി മ്യൂറൽ പെയിന്റിങ് മുഖേന ഡിസൈൻ ചെയ്തു നൽകി. ആവശ്യക്കാർ പറയുന്നതിന് അനുസരിച്ചു ഡിസൈൻ ചെയ്തുകൊടുക്കുന്നുണ്ട്..
ഗാർഗിയുടെ ഭർത്താവ് സുജേഷ് നൽകുന്ന പ്രോത്സാഹനമാണ് തന്റെ ബലം എന്ന് ഗാർഗി പറയുന്നു.
ഗാർഗിയെ വിളിക്കാനുള്ള നമ്പർ :8606618443