സമ്പാദിക്കാൻ പഠിക്കുന്നതിനായി ഒരു ടിപ്സ്
1 min readപലരും കൈ നിറയെ വരുമാനം ഉണ്ടാക്കുന്നവർ ആയിരിക്കും.പക്ഷെ, സമ്പാദ്യം ചിലർക്ക് മാത്രമേ കാണുള്ളൂ!
അതിന്റെ യാഥാർഥ്യം മനസ്സിലാകാൻ ഒരു കഥ വായിക്കാം!
സോമൻ ഒരു കൂലിപ്പണികാരൻ ആണ്, ദിവസം 800 രൂപ സമ്പാദിക്കും!
സോമന്റെ സുഹൃത്തും, അയൽകാരനും ആണ്, പ്രസാദ്, ടൗണിൽ ബേക്കറി നടത്തുന്നു! ദിവസം എല്ല ചിലവും കഴിച്ചു, 1500 രൂപയോളം കൈയ്യിൽ വരും!
ഒരു ദിവസം സോമന്റെ ഭാര്യയോട്,പ്രസാദിന്റെ ഭാര്യ പറഞ്ഞു,
“ചേച്ചി, ഞങ്ങൾക്ക് സമ്പാദ്യമായി ഒന്നും നീക്കിയിരിപ്പില്ല…അദ്ദേഹം കൈയ്യിൽ കിട്ടുന്നത് മൊത്തം ചെലവാകും, 2 പെണ്കുട്ടികള് ആണ് ഉള്ളത്…ഭാവിയിൽ എന്തായി തീരും എന്നു അറിയില്ല….ഞാൻ ആകെ ടെന്ഷനിൽ ആണ്…”
സോമന്റെ ഭാര്യ തയ്യൽ ജോലി ചെയ്യുന്നുണ്ട്..വീട്ടിൽ 60 ഓളം മുട്ട കോഴികളും വളരുന്നുണ്ട്…അതിന്റെ മുട്ട മുഴുവൻ, ടൗണിലെ സൂപ്പർ മാർക്കറ്റ് ഉടമ വാങ്ങി കൊണ്ടു പോകും…
ആ ഇനത്തില് മാസം, 2000 രൂപയോളം, സോമന്റെ ഭാര്യക് കിട്ടും..കൂടാതെ ടൈലറിങ് വർക് ചെയ്യുമ്പോ, ഏകദേശം, 5000 രൂപയോളം ശരാശരി അവർ ഉണ്ടാക്കുന്നുണ്ട്.
ചേച്ചീ, എന്തെങ്കിലും ഒരു മാർഗം പറഞ്ഞു തരണം..പ്രസാദെട്ടനു, ഇപ്പൊ ബിസിനസ്സ് കുറവാണ്, കടം ഉണ്ട്…വീടിന്റെ ലോണ്, വണ്ടിയുടെ ലോണ് ഒക്കെ അടച്ചു വരുമ്പോൾ, ഒന്നും മിച്ചം പിടിക്കാൻ ആവുന്നില്ല…
നീ വിഷമിക്കണ്ട, സുമിത്രേ… ഞാൻ സഹായിക്കാം…ബിന്ദു, അവളെ ആശ്വസിപ്പിച്ചു..
ബിന്ദു, ഒരു പേപ്പറും, പേനയും എടുത്തു, സുമിത്രയുടെ അരികിൽ ഇരുന്നു..
ഇനി ഞാൻ ചോദിക്കുന്നതിനു, കൃത്യമായ മറുപടി, പറയണം…
ശരി ചേച്ചി….സുമിത്രയ്ക്, ആശ്വാസമായി..അവൾക്കറിയാം, ബിന്ദു ഒരു കാര്യം, ഏറ്റെടുത്താൽ, അതു ഭംഗിയാക്കും..
ബിന്ദു, കുടുംബശ്രീയുടെ.അക്കൗണ്ടന്റും കൂടി ആണ്…
ബിന്ദു, ആദ്യത്തെ ചോദ്യം തൊടുത്തു…
പ്രസാദിന്റെ ഒരു ദിവസത്തെ വരുമാനം എത്രയാ….?
സുമിത്ര ഒന്നു, ആലോചിച്ചു..
പിന്നെ പറഞ്ഞു…ഒരു, ആയിരം,ആയിരത്തിയഞ്ഞൂര് വരും..
ഒക്കെ..അപ്പൊ, നമുക്ക് 1000 രൂപ കൂട്ടാം
ഞായറാഴച്ച പോലും, പ്രസാദ് കട തുറക്കുന്നുണ്ടല്ലോ.. അപ്പൊ, 30×1000=30000
വീടിന്റെ ലോണ് എത്രയാ?
6500…
വണ്ടിയുടെയോ?
4000
കടയുടെ വാടക, എത്രയാ…,
കട ലീസിന് എടുത്തതു ആണ്..
ശരി… വേറെ എന്താ ചിലവ്?
Lic യുടെ രണ്ട് പോളിസി ഉണ്ട്..
5000 രൂപ വരും 2ഉം കൂടി..
വണ്ടി, നിങ്ങൾ ഓടിക്കാറുണ്ടോ?
വല്ലപ്പോഴും, അമ്പലത്തിൽ പോവുമ്പോഴോ, കല്യാണത്തിന് പോവുമ്പോഴോ..മാത്രം..
ബാക്കിയുള്ള സമയം വെറുതെ വീട്ടിലെ ഷെഡിൽ അല്ലെ?
പ്രസാദ് കാറ് വാങ്ങാൻ ഉണ്ടായ സാഹചര്യം, സുമിത്ര പറഞ്ഞു, ബിന്ദുവിനു അറിയാമായിരുന്നു….!
ഒരിക്കൽ, മൂകാംബികയിൽ, പോവാൻ,പ്രസാദിന്റെ, മാമന്റെ tavera വണ്ടി, ചോദിച്ചിട്ട്, മാമൻ കൊടുത്തില്ല…
മാമനോട് ഉള്ള വാശിയാണ്..ഇപ്പൊ, മാസം 4000 രൂപ വച്ചു ബാങ്കിലേക്ക് പൊയ്കൊണ്ടിരിക്കുന്നത്…
വേറെ എന്താ ചിലവായിട് ഉള്ളത്?
വേറെ, പ്രസാദേട്ടൻ…ഒരു ചിട്ടിക്കു ചേർന്നിട്ടുണ്ട്…മാസം, 7000 രൂപ അടക്കണം..പക്ഷെ, ചിലപ്പോൾ, അതു കൃത്യമായി അടക്കാനും പറ്റുന്നില്ല…
അതെന്താ…?
അതു എനിക് അറിയില്ല..ചേച്ചി…എനിക്കും, മക്കൾക്കും, ഒന്നിനും, ഒരു കുറവും, ഇന്നേവരെ പുള്ളിക്കാരൻ വരുത്തിയിട്ടില്ല..!
മാസംതോറും, നല്ല ഡ്രസ്, എവിടെക്ക്ക് എങ്കിലും,ടൂർ..
അതൊക്കെ എനികറിയാം സുമിത്രേ..
ബിന്ദു, കുറച്ചു നേരം ആലോചനയിൽ മുഴുകി…
സുമിത്ര, ബിന്ദുവിന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു..
ബിന്ദു, പത്താം, ക്ലാസ്സും, സുമിത്ര TTC യും ആണ്…
ബിന്ദു, കണ്ണുകൾ തുറന്നു…അവളുടെ കൈ, ദ്രുതഗതിയിൽ, കടലാസിലൂടെ ചലിക്കാൻ തുടങ്ങി….
സുമിത്രയുടെ ഹൃദയം ആകാംക്ഷയോടെ തുടിച്ചു…..
( ഇതിന്റെ ബാക്കി, അടുത്ത ദിവസം)