മണ്ണിന്റെ ചട്ടികൾ ഉപയോഗിക്കുമ്പോൾ ഇവ ശ്രദ്ധിക്കുക
1 min readപണ്ട് മുതൽക്കേ അടുക്കളയിലെ സ്ഥിരം കഥാ ‘പാത്രങ്ങൾ’ ആണ് കളിമണ്ണ് കൊണ്ട് നിർമ്മിച്ച പാത്രങ്ങൾ!
ചട്ടി, കലങ്ങൾ, കൂജ,തുടങ്ങി ഇപ്പോൾ,കുക്കർ വരെ ഇറങ്ങി കഴിഞ്ഞു.!
ഇത്തരത്തിലുള്ള പത്രങ്ങളിൽ പാചകം ചെയ്യുന്നതാണ് ആരോഗ്യത്തിനു നല്ലതു..
എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങൾ? എങ്ങനെയാണ് ഉപയോഗിക്കേണ്ടത്?
മണ്ണിന്റെ കൂജയിൽ നിറച്ച വെള്ളത്തിനു എപ്പോഴും, നല്ല ശീതളിമ ഉണ്ടാകും..
മണ്പാത്രം, ആദ്യം ,ഉപയോഗിക്കുന്നതിനു മുൻപേ, അതിൽ ആദ്യം പച്ച വെള്ളം നിറച്ചു്, അതിൽ, കുറച്ചു മഞ്ഞൾ പൊടിയും, ഉപ്പും ചേർത്തു, ചൂടാക്കണം..
ശേഷം, കഞ്ഞി വെള്ളം നിറചു, ചൂടാക്കണം..
അതിനു ശേഷം ഉപയോഗിക്കാം
കഴിവതും, മണ്ണിൻ ചട്ടി കഴുകി, കമിഴ്ത്തി വെക്കുക..
മണ്ണിൻ ചട്ടി, കുറെ നേരം ഉള്ളിൽ ഒന്നും ഇല്ലാതെ, ചൂടാക്കിയാൽ, അതിന്റെ അടിഭാഗം വിണ്ടു കീറും..
പുളി രസമുള്ള കറികൾ, വയ്ക്കാൻ ഒരേ ചട്ടി തന്നെ ഉപയോഗിക്കാം.
പാല് മണ്ണിൻ പാത്രത്തിൽ കാച്ചുന്നതു നല്ലതു അല്ല എന്നാണ് പഴമക്കാർ പറയുന്നത്.
ഈ വിവരങ്ങൾ നിങ്ങൾക്കു ഇഷ്ടമായാൽ, share ചെയ്യുക!