മീൻ കച്ചോടത്തിലൂടെ ദിവസം 5000 വരുമാനം ..
മീനെയ് …കൂയ്,മീനെയ് …കൂയ്,…..മീനെയ് …കൂയ്,
നെറ്റി ചുളിക്കണ്ട.
പറഞ്ഞു വരുന്നത് മീൻ കച്ചോടം, എന്ന സംരംഭത്തെ കുറിച്ച് ആണ്
ഇന്ന് ഈ രംഗത്തു പുതിയ പുതിയ മാറ്റങ്ങൾ വന്നു കൊണ്ടിരിക്കുന്നു..
പുതിയ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഒന്ന് പയറ്റി നോക്കാവുന്ന മേഖല തന്നെ ആണ് മൽസ്യ കച്ചോടം..
പണ്ട് തലയിൽ, കുട്ടയിലും,ചുമലിലും ചുമന്നു കൊണ്ട്,നടന്നു കൊണ്ടുപോയി, വിറ്റിരുന്ന മീൻ കച്ചോടം ഇന്ന് പുതിയ ആശയ മേഖലയുമായി പൊരുത്തപ്പെട്ടു വളർന്നു കൊണ്ടിരിക്കുന്ന ഒരു കാഴ്ച ആണ് നമ്മൾ കണ്ട് കൊണ്ടിരിക്കുന്നത്..
ഓൺലൈൻ ആയി മീൻ വാങ്ങാം..
മീനിന് വേണ്ടി മാത്രം തുറന്നു വച്ചിരിക്കുന്ന ഷോപ്പുകൾ..
അങ്ങനെ മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്നു..
അനുദിനം വളർന്നു കൊണ്ടിരിക്കുന്ന ഈ രംഗത്ത്, നിങ്ങൾക്കും എങ്ങനെ സംരംഭകൻ ആകാം എന്ന് ഈ വിഡിയോ കണ്ടാൽ മനസ്സിലാകും..