മടി ഉണ്ടോ? ഇതൊന്നു വായിക്കൂ..
ഒരു സംരംഭകനെ സംബന്ധിച്ചു ഏറ്റവും പ്രധാനമാണ് സ്ഥിരോത്സാഹം.
ഒരു കാര്യത്തിന് വേണ്ടി ശ്രമിച്ചു..നടന്നില്ല..പിന്നെയും ശ്രമിച്ചു നടന്നില്ല ..
ഇങ്ങനെ ,ആ കാര്യം സാധിക്കുന്നത് വരെ അവൻ ശ്രമിക്കണം..
എന്നാൽ മാത്രമേ അവന്റെ ജീവിതത്തിൽ ഉയർച്ച ഉണ്ടാകുള്ളൂ.
.അവന്റെ സംരംഭം മികവിന്റെ പാതയിലേക്ക് വരികയുള്ളൂ..
ഈ മുന്നേറ്റം തടസ്സപ്പെടുത്തുവാൻ മാത്രം ശക്തനായ ഒരു ശത്രു;
ഏതൊരു സംരംഭകന്റെയും കൂടെ ഉണ്ടാകും,
അതാണ് മടി ..
ഇന്ന് ചെയ്യേണ്ട കാര്യം നാളത്തേക്ക് മാറ്റി വെക്കുന്നത് മടി യുടെ ലക്ഷണം ആണ്..
ഈ മാറ്റി എന്ന വില്ലൻ കാരണം എന്തൊക്കെ നഷ്ടങ്ങൾ ആണ് നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുന്നത്..!
വിലപ്പെട്ട പല ബിസിനെസ്സ് അവസരങ്ങൾ നഷ്ടപ്പെടുന്നു..
ഇന്ന് ചെയ്യേണ്ട കാര്യം നാളത്തേക്ക് മാറ്റി വെക്കുന്നത് മടി യുടെ ലക്ഷണം ആണ്..
ഈ മാറ്റി എന്ന വില്ലൻ കാരണം എന്തൊക്കെ നഷ്ടങ്ങൾ ആണ് നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുന്നത്..!
വിലപ്പെട്ട പല ബിസിനെസ്സ് അവസരങ്ങൾ നഷ്ടപ്പെടുന്നു..
നല്ല കസ്റ്റമേഴ്‌സ് മാറി പോകുന്നു..
ഒരു സംഭവ കഥ പറയാം..
കോട്ടയത്ത് നടന്നൊരു കഥയാണ്..പേര് സാങ്കല്പികം ആണ്
നമുക്ക് അവനെ ജോബി എന്ന് വിളിക്കാം..
ജോബി, വളരെ കഷ്ടപ്പെട്ട്, കോട്ടയം ടൗണിൽ തന്നെ ഒരു ചായക്കട തുടങ്ങി..
ചായയും, സ്‌നാക്‌സും മാത്രമായിരുന്നു കടയിൽ ഉണ്ടായിരുന്നത്..
സാധാരണ ചായക്കടക്കാർ ഹോട്ടൽ ബ്ലെന്റഡ് ചായപ്പൊടി ഉപയോഗിച്ച് ചായ ഉണ്ടാകുമ്പോൾ,ജോബി നല്ല ഇല തേയില വച്ച് ചായ ഉണ്ടാക്കി കടയിൽ വരുന്നവർക്ക് നൽകി.
.പതിയെ ജോബിയുടെ കടയിൽ തിരക്ക് ഉണ്ടാവാൻ തുടങ്ങി..ജോബി കടയിൽ വേറെ പണിക്കാരെ വച്ചു …
പണം ഉണ്ടാകാൻ തുടങ്ങിയ സമയത്തു ആണ്,
ജോബിയുടെ കല്യാണം നടന്നതും, ആയ സമയത്തു തന്നെ ആണ്
സൂപ്പർ ലോട്ടോ എന്ന ഓൺലൈൻ ലോട്ടറി ഇറങ്ങിയതും..
ജോബിയുടെ ഒരു സ്നേഹിതൻ ജോബിയെ ഈ ലോട്ടറി എടുക്കാൻ പ്രേരിപ്പിച്ചു..
ആദ്യം വിമുഖത കാട്ടിയെങ്കിലും, ജോബി ആ ലോട്ടറിയുടെ ആരാധകൻ ആയി..
ഇടയ്ക്കു വിവാഹ സല്കാരങ്ങളും നടക്കുന്നുണ്ടായിരുന്നു.
ഇതിനിടയിൽ, ജോബി സ്വന്തം കടയിൽ വരുന്ന സമയത്തിൽ മാറ്റം വരാൻ തുടങ്ങി..
രാവിലെ 6 മണിക്ക്, കട തുറക്കാറുണ്ടായിരുന്ന ജോബി
,അത് 8 മണി ആക്കി മാറ്റി..സ്വാഭാവികമായും, നല്ല കച്ചവടം കുറയാൻ തുടങ്ങി…അത് ജോബിയെ അസ്വസ്ഥൻ ആക്കി മാറ്റി..കടയിൽ പോകാൻ മടി ആയി തുടങ്ങി..
ആ മടി അവൻ ഉണ്ടായേകി നൽകിയിരുന്ന ചായയിലും പ്രതിഫലിച്ചു..
സ്ഥിരം കസ്റ്റമേഴ്സ് വരാതെ ആയി..
.
കിട്ടുന്ന പൈസയ്ക്ക് ലോട്ടറി എടുത്തു ജോബി കുത്തുപാള എടുത്തു.
എന്തിനേറേ പറയുന്നു , അവന്റെ കടക്കും താഴ് വീണു..
ബിസിനസ്സിൽ വന്ന തകർച്ച അവനെ നിരാശനും, കൂടുതൽ മടിയനും ആക്കി മാറ്റി..
അങ്ങനെ ഒരു സംരംഭകൻ നശിച്ചു…
പറഞ്ഞു വന്നത്..
മടി ഏതുവഴിയിലൂടെയും കടന്നുവരാം..അതിനെ പുറത്തക്കേണ്ടത് നിങ്ങളുടെ ആവശ്യം ആണ്..
മടി ഇല്ലാതായാൽ, നിങ്ങൾ ഉയർച്ചയിലേക്കു കുതിക്കും, പുതിയ ആശയങ്ങൾ തോന്നിത്തുടങ്ങും..വരുമാനവും വർധിക്കും..