Thu. Apr 23rd, 2026

പണം വരാൻ ഉപ്പിലിട്ട ബിസിനസ്സ്

1 min read

യാത്രകൾക്കിടയിൽ വഴിയോരങ്ങളിലും, ബീച്ചുകളിലും ഉപ്പിലിട്ട നെല്ലിക്കയും മാങ്ങയും വിൽക്കുന്നത് കണ്ടിട്ടുണ്ടാവും, ഒരു പ്രാവശ്യം എങ്കിലും നിങ്ങൾ അതിന്റെ രുചി അറിഞ്ഞവരും ആയിരിക്കും!
ഈ മേഖലയിൽ കൂടുതൽ പേർ എത്തുന്നില്ല,എത്തുന്നവർ ആകട്ടെ, ഒരു ഏരിയ മാത്രം കേന്ദ്രീകരിച്ചു കച്ചവടം ചെയ്യുന്നു.
പുതിയ സംരംഭം നോക്കുന്നവർക്ക് ഒരു നല്ല മേഖല ആണ് ഉപ്പിലിട്ട ബിസിനസ്സ്..
നെല്ലിക്ക,മാങ്ങ,ചെറുനാരങ്ങ,കുക്കുമ്പർ തുടങ്ങി മിക്ക പച്ചക്കറികളും ഇന്ന് ഉപ്പിലിട്ട് ഭരണിയിൽ റെഡി ആണ്…
തനതായ രീതിയിൽ അല്ലാതെ, പെട്ടെന്ന് പാകമാക്കാൻ നല്ല ചൂടുവെള്ളത്തിൽ വിനാഗിരിയും,(ചിലർ ആസിഡും )ഉപ്പും ചേർത്ത് ആണ് ഇന്ന് വഴിയോരങ്ങളിൽ ഉപ്പിലിട്ടത് കിട്ടുന്നത്..
ഈ രംഗത്തു വരുന്നവർ കുറച്ചു ദീർഘവീക്ഷണം ഉള്ളവരായിരിക്കണം!
നല്ല വൃത്തിയിൽ,തനതായ രീതിയിൽ ഭക്ഷ്യസംസകരണം മനസ്സിലാക്കി, വിവിധ കൊമ്പിനേഷനുകളിൽ നെല്ലിക്കയും മറ്റും ഉപ്പിലിട്ടു, നല്ല ഗ്ലാസ് ബോട്ടിലുകളിൽ ആക്കി തൊട്ടടുത്തു ഉള്ള പച്ചക്കറി കടകളിലും, മറ്റും വില്പനയ്ക്ക് കൊടുക്കുക..
ഏകദേശം 70%-80-%ലാഭം കിട്ടുന്ന ഒരു ബിസിനസ് ആണ് ഇത്..ക്ഷമ ഉണ്ടെങ്കിൽ ഈ രംഗത്തു ആർക്കും വിജയിക്കാവുന്നതെ ഉള്ളു…
തുടക്കത്തിൽ FSSI രജിസ്‌ട്രേഷൻ മാത്രം മതി..
ആദ്യം വീട്ടിൽ ഒരു സംരംഭം എന്ന രീതിയിൽ ചെറിയ രീതിയിൽ ആരംഭിക്കുക..പിന്നീട് വിപുലീകരിക്കുക..

(നല്ല ബിസിനസ്സ് ആശയങ്ങൾക്ക് വേണ്ടി ഈ ബ്ലോഗ് സബ്സ്ക്രൈബ് ചെയ്യുക)

1 thought on “പണം വരാൻ ഉപ്പിലിട്ട ബിസിനസ്സ്

Leave a Reply to zelma Cancel reply

Your email address will not be published. Required fields are marked *

1 min read

ഇന്ന് സോഷ്യൽ മീഡിയയിൽ എഴുത്തുകളേക്കാളും ചിത്രങ്ങളേക്കാളും ആളുകൾ ശ്രദ്ധിക്കുന്നത് ചെറിയ വീഡിയോകളാണ് (Reels/Shorts). നിങ്ങളുടെ ഉൽപ്പന്നം എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചോ (How-to videos), ഒരു കസ്റ്റമറുടെ അനുഭവമോ 30 സെക്കൻഡ് വീഡിയോയായി പങ്കുവെക്കുന്നത് വലിയ...

1 min read

ബീറ്റ്റൂട്ട് അതിൻ്റെ ഊർജ്ജസ്വലമായ നിറത്തിനും മണ്ണിൻ്റെ സുഗന്ധത്തിനും സുഗന്ധത്തിനും പേരുകേട്ടതാണ്. അത്യാവശ്യമായ വിറ്റാമിനുകളും ധാതുക്കളും കൂടുതലുള്ളതും കലോറി കുറഞ്ഞതുമായ സൂപ്പർഫുഡുകളിൽ ഒന്നാണിത്. ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്ന പ്രധാന പോഷകങ്ങൾ ചെമ്പ്, ഫോളേറ്റ്, മാംഗനീസ് എന്നിവയാണ്.രക്തസമ്മർദ്ദത്തിൻ്റെ അളവ്...

തേയില കാടുകൾ തേടി … ഒരു പ്രഭാതത്തിൽ , സൂര്യരശ്മികൾ അരിച്ചിറങ്ങുന്ന ,ചുരങ്ങൾ താണ്ടി ഞങ്ങൾ വയനാടിന്റ്റെ പച്ചപ്പ്‌കൺ കുളിരെ കണ്ട് ആസ്വദിക്കാൻ ഇറങ്ങി .തണുപ്പ് വളരെ കുറവായിരുന്നു.ഇത്തവണ യാത്ര മാനന്തവാടിയിൽ ആയിരുന്നു .മാനന്തവാടി...

ഒരു ചിലവും ഇല്ലാതെ നമ്മുടെ വായു ശുദ്ധീകരിക്കുന്ന ഒരു വൃക്ഷമാണ് ആര്യവേപ്പ്.ഇനി അഥവാ ഇല്ലെങ്കിൽ ഇത് നട്ടുപിടിപ്പിച്ചാലും ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല.അത്ര അധികമാണ് ആര്യവേപ്പ് നൽകുന്ന ഗുണങ്ങൾ.ഫംഗസ് അണുബാധയ്ക്കെതിരായ പോരാട്ടത്തിലും വേപ്പ് ഗുണം ചെയ്യും....

നാവിൽ ഇട്ടാൽ; അലിഞ്ഞു തീരുന്ന ഒരു ഹലുവഅതാണ് തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ മാത്രം കിട്ടുന്ന ഹലുവതിരുനെൽവേലിയിൽ ഭൂരിഭാഗം കടകളിലും ലഭിക്കുന്ന ഈ ഹലുവ ഗുണത്തിലും സ്വാദിലും മികച്ചത് ആണ്.അവിടത്തെ മിക്ക കടകള്ക്കു മുന്നിലും ഒരു അലുമിനിയം...